മറ്റ് ഭാഷകളെ അപേക്ഷിച്ച് ബിഗ് ബജറ്റ് ചിത്രങ്ങള്‍ കുറവ് മാത്രം പുറത്തുവരുന്ന ഇന്റസ്ട്രിയാണ് മലയാളത്തിലേത്. മിശ്രപ്രതികരണം വന്നാല്‍ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന കളക്ഷനില്‍ വലിയ ഇടിവ് സംഭവിക്കുന്നതിനാലാണ് പലരും മലയാള സിനിമകളില്‍ വലിയ മുതല്‍മുടക്കിന് മടിക്കുന്നത്. എന്നാല്‍ 120 കോടിയെന്ന വലിയ മുതല്‍ മുടക്കിലാണ് ആന്റോ ജോസഫ് സംവിധാനം ചെയ്ത പേട്രിയറ്റ് തിയേറ്ററുകളിലേക്കെത്തുന്നത്.

പേട്രിയറ്റിന്റെ സെറ്റില്‍ നിന്നും. Photo: IMDB

മലയാളത്തിലെ ക്രൗഡ് പുള്ളേഴ്‌സില്‍ ഒന്നും രണ്ടും റാങ്കിലുള്ള ലാലേട്ടനും മമ്മൂക്കയും പ്രധാനവേഷത്തിലെത്തുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലറായ പേട്രിയറ്റ് മെയ് ഒന്നിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മലയാളത്തിലെ മുന്‍നിരസംവിധായകരിലൊരാളായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിനോടകം പുറത്തുവന്ന ടീസറുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളെയും ഫഹദ്, കുഞ്ചാക്കോ, നയന്‍താര തുടങ്ങി വമ്പന്‍ താരനിരയും അണിനിരക്കുന്ന പേട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടയില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തന്റെ അനുഭവം പങ്കുവെച്ചത്.

‘ഏത് സിനിമ ചെയ്യുമ്പോഴും ഒരുപാട് വെല്ലുവിളികള്‍ ഉണ്ടാവും. അത് പ്രതീക്ഷിച്ച് വേണം മുന്നോട്ടു പോകാന്‍ ഇത് സത്യത്തില്‍ കുറച്ച് നീണ്ട പ്രോസസ് ആയിരുന്നു. പേട്രിയറ്റിന്റെ ഷൂട്ടിങ്ങില്‍ ലൊക്കേഷനുകളുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. സാധാരണ മലയാള സിനിമയില്‍ കാണാത്ത കുറച്ച് ലൊക്കേഷനുകള്‍ വേണമായിരുന്നു.

ഒരു എയര്‍പോര്‍ട്ട് മൂന്ന് ദിവസത്തേക്ക് നമുക്ക് മാത്രമായി ആവശ്യമുണ്ടായി. ഒരു മിഗ് എയര്‍ക്രാഫ്റ്റ്, സി 130 എയര്‍ക്രാഫ്റ്റ് എന്നിവ വേണ്ടിവന്നു. ഇതെല്ലാം ആ കഥ ആവശ്യപ്പെട്ട കാര്യങ്ങളായിരുന്നു. ലൊക്കേഷനുകളില്‍ അനുവാദം കിട്ടാതെ സ്ഥലങ്ങള്‍ മാറ്റേണ്ടി വന്നിരുന്നു. എന്റെ മിക്ക സിനിമകളിലും പ്രീ പ്രൊഡക്ഷനില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടി വരാറുണ്ട്. ഈ സിനിമയില്‍ കുറച്ചേറെ സ്ഥലങ്ങളില്‍ സെറ്റിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം വെല്ലുവിളികള്‍ എല്ലാ സിനിമകള്‍ക്കും ഉണ്ട്,’മഹേഷ് നാരായണന്‍ പറഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയും ചിത്രത്തില്‍. Photo: IMDB

നാല് വ്യത്യസ്ത രാജ്യങ്ങളിലായി 150 ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടിങ്ങായിരുന്നു പേട്രിയറ്റിന്റെത്. സ്‌പൈ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ഡാനിയല്‍ ജെയിംസ് എന്ന ഡിഫന്‍സ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണല്‍ റഹീം നായിക്കെന്ന കഥാപാത്രമായി മോഹന്‍ലാലും വേഷമിടുന്നുണ്ട്.

Content Highlight: Mahesh Narayanan talks about challenges faced while shooting Patriot