ട്രെയ്‌ലറിൽ ഒരുപാട് കാര്യങ്ങള്‍ റിവീല്‍ ചെയ്യുന്നുവെന്നാണ് എനിക്കെതിരെയുള്ള പരാതി: മഹേഷ് നാരായണന്‍
Entertainment news
ട്രെയ്‌ലറിൽ ഒരുപാട് കാര്യങ്ങള്‍ റിവീല്‍ ചെയ്യുന്നുവെന്നാണ് എനിക്കെതിരെയുള്ള പരാതി: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 5:34 pm

മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.

മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലറും ബിഹൈന്‍ഡ് ദി സീനും ഇറങ്ങിയ സമയത്ത് ഒരുപാട് പേര്‍ ഉന്നയിച്ച കാര്യം സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പുറത്ത് വിട്ടു എന്നതായിരുന്നു. ഇതിനുമുമ്പേ ഇറങ്ങിയ ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകളുടെ ട്രെയ്‌ലറിനും ഇതേ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.

ഇത്തരം ട്രെയ്‌ലറുകള്‍ ഇറക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മഹേഷ് ഇപ്പോള്‍. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ ട്രെയ്‌ലര്‍ ഞാന്‍ കട്ട് ചെയ്യുന്ന സമയങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ റിവീല്‍ ചെയ്യാറുണ്ട്, ഇന്നത്തെ കാലത്ത് ആളുകളെ സിനിമ കാണാന്‍ തിയേറ്ററിലേക്ക് എത്തിക്കണമെങ്കില്‍ എന്തെങ്കിലും പ്രത്യേകത വേണമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘സിനിമയുടെ ട്രെയ്‌ലര്‍ ഞാന്‍ കട്ട് ചെയ്യുന്ന സമയങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ റിവീല്‍ ചെയ്യാറുണ്ട്. എനിക്കെതിരെ ആളുകള്‍ക്കുള്ള പരാതിയും അതാണ്. ടേക്ക് ഓഫിന്റെയും മാലികിന്റെയുമൊക്കെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ തന്നെ കഥ എല്ലാവര്‍ക്കുമറിയാമായിരുന്നു. എന്നാല്‍ മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് എന്റെ അസോസിയേറ്റ് തന്നെയാണ്.

ഇന്നത്തെ കാലത്ത് ആളുകളെ സിനിമ കാണാന്‍ തിയേറ്ററിലേക്ക് എത്തിക്കണമെങ്കില്‍ എന്തെങ്കിലും പ്രത്യേകത വേണം. അതിനകത്ത് യുണീക് ആയ എന്തെങ്കിലും എലമെന്റ് ഉണ്ടാകണം.

ട്രെയ്‌ലറിൽ  കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ എന്തായാലും സിനിമയിലുണ്ടാകും. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളൊന്നും തന്നെ പുറത്ത് വിടാറില്ല. മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ കാണുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നത് അതിജീവനത്തിന്റെ കഥയാണ്, ഒരു കുഞ്ഞുണ്ട് എന്നൊക്കെയാണ്. എന്നാല്‍ ഒരുപാട് സര്‍പ്രൈസുകള്‍ സിനിമക്ക് അകത്തുണ്ട്,’ മഹേഷ് പറഞ്ഞു.

നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

ഫാസിലാണ് ചിത്രം നിര്‍മിച്ചത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ചിത്രത്തിന്റെ പ്രമേയം. അതിനെ തുടര്‍ന്ന് നടക്കുന്ന അതിജീവനമാണ് സിനിമ പങ്കുവെക്കുന്നത്.

Content Highlight: Mahesh Narayanan says that the main complaint against me is lot of things are exposed in the trailer