മുംബൈ വിമാനത്താവളം സജ്ജമാകുന്നു; തിങ്കളാഴ്ച മുതല്‍ ദിവസവും 25 സര്‍വീസെന്ന് മന്ത്രി
national news
മുംബൈ വിമാനത്താവളം സജ്ജമാകുന്നു; തിങ്കളാഴ്ച മുതല്‍ ദിവസവും 25 സര്‍വീസെന്ന് മന്ത്രി
ന്യൂസ് ഡെസ്‌ക്
Sunday, 24th May 2020, 7:05 pm

മുംബൈ: തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്. മുംബൈയില്‍ നിന്നും മുംബൈയിലേക്കും 25 വിമാനങ്ങള്‍ ദിവസവും സര്‍വീസ് നടത്തും.

വിമാനങ്ങളുടെ എണ്ണം പതിയെ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദവ് താക്കറെ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് അല്‍പ്പസമയം കൂടി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.

തിങ്കളാഴ്ച രാവിലെ 6 മണിയ്ക്ക് ജയ്പൂരില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ മുംബൈയില്‍ എത്തും.

ആഭ്യന്തര സര്‍വീസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനോട് യോജിപ്പില്ലെന്ന് താക്കറെ പറഞ്ഞിരുന്നു. വ്യോമയാന മന്ത്രിയോട് സംസാരിച്ചെന്നും കേന്ദ്ര നിലപാടുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതായും താക്കറെ വ്യക്തമാക്കി.

സാമ്പത്തികമുണ്ടാക്കുന്നത് പതുക്കെ നോക്കാമെന്നും ഇപ്പോള്‍ വൈറസിനെ നിര്‍ത്തേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു. പാക്കേജ് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: