എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
Kerala News
എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 2:57 pm

കണ്ണുര്‍: തലശ്ശേരിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപകന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പള്ളിക്കമ്മിറ്റിയെ അറിയിച്ച ശേഷമാണ് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുള്ളത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.