തലപ്പാവ് എന്ന ചിത്രത്തില്‍ പൃഥ്വിക്ക് മുന്നേ ആ നടനെ പരിഗണിച്ചിരുന്നു: മധുപാല്‍
Entertainment
തലപ്പാവ് എന്ന ചിത്രത്തില്‍ പൃഥ്വിക്ക് മുന്നേ ആ നടനെ പരിഗണിച്ചിരുന്നു: മധുപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th May 2025, 12:38 pm

മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളുടെ പര്യായമായി മാറിയ നടനാണ് മധുപാല്‍. നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമായ അദ്ദേഹം മികച്ച ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്.

തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തലപ്പാവ് എന്ന സിനിമയുടെ കഥ താന്‍ സുരേഷ് ഗോപിയുടെ അടുത്ത് പറഞ്ഞിരുന്നുവെന്ന് മധുപാല്‍ പറയുന്നു.

തലപ്പാവ് എന്ന സിനിമയുടെ കഥയുമായി താന്‍ സുരേഷ് ഗോപിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ആ കഥയുടെ സ്വഭാവം എഴുതിവന്നപ്പോള്‍ ഒരു ഡോക്യുമെന്ററി സ്‌റ്റൈലില്‍ വന്നത് പോലെ തനിക്ക് തോന്നിയെന്നും മധുപാല്‍ പറയുന്നു. പിന്നീട് താന്‍ എഴുത്തുക്കാരന്‍ ബാബു ജനാര്‍ദ്ദനനെ സമീപിച്ചുവെന്നും ഇരുവരും ചേര്‍ന്ന് തിരക്കഥ റീവര്‍ക്ക് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ പൃഥ്വിരാജിനോട് കഥ പറയുകയായിരുന്നുവെന്നും സുരേഷ് ഗോപി ആ കഥാപാത്രം ചെയ്യുകയാണെങ്കില്‍ വിചാരിച്ച ഇംപാക്റ്റ് കിട്ടുമെന്ന് തനിക്ക് തോന്നിയില്ലായെന്നും മധുപാല്‍ പറഞ്ഞു. മാസ്റ്റര്‍ ബിന് യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സുരേഷ് ഗോപിയുടെ അടുത്ത് ഞാന്‍ ഈ കഥ പറയുന്നുണ്ട്. സുരേഷേട്ടന്‍ ചെയ്യാമെന്നും പറയുന്നുണ്ട്. നമ്മള്‍ ഉണ്ടാക്കിയ കഥയുടെ സ്വഭാവം പിന്നീട് എഴുതി തന്നപ്പോള്‍ ഒരു ഡോക്യുമെന്ററി ഫീല്‍ പോലെ എനിക്ക് തോന്നി തുടങ്ങി. എങ്ങനെ നോക്കിയിട്ടും ഒരു സുഖം കിട്ടുന്നില്ല. ആ സമയത്താണ് ബാബു ജനാര്‍ദ്ദനനന്‍ എന്നോട് തലപ്പാവിന്റെ വേര്‍ഷന്‍ പറയുന്നത്. അതിനകത്ത് നിന്ന് വേറൊരു തരത്തിലുള്ള കഥ നമ്മള്‍ ഉണ്ടാക്കുകയാണ് ചെയ്ത്.

പിന്നീട് രാജുവിന് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കുന്നു. രാജു അത് വായിച്ചു. ഞാനും ബാബുവും നന്നായിട്ട് വര്‍ക്ക് ചെയ്ത സ്‌ക്രീന്‍ പ്ലെ ആയിരുന്നു അത്. സുരേഷേട്ടനോട് ഞാന്‍ ആ കഥ പിന്നീട് പറഞ്ഞപ്പോള്‍ എത്ര വര്‍ക്ക് ചെയ്ത് പോയിട്ടും അത് റെഡിയാവുന്നില്ല. സുരേഷ് ഗോപി എന്ന് പറയുന്ന ഒരു വ്യക്തിയുണ്ടല്ലോ അദ്ദേഹത്തെ വെച്ച് ചെയ്യുമ്പോള്‍ അതിന് ഒരു ഇംപാക്റ്റ് ഉണ്ടാകണം. അങ്ങനെയൊന്ന് എനിക്ക് എഴുതി വന്നപ്പോള്‍ തോന്നിയില്ല,’ മധുപാല്‍ പറയുന്നു.

Content Highlight: Madhupal says that he had narrated the story of the film Thalappavu to Suresh Gopi.