സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടെയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.
സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടെയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.
പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ അഭിനയം നിര്‍ത്താനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് മധു.
താന്‍ അവസാനം ചെയ്ത കഥാപാത്രങ്ങളൊക്കെ ഏറെകുറേ സാമ്യമുള്ളതായിരുന്നുവെന്നും ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ അടുത്തടുത്തായി ചെയ്യേണ്ടി വന്നപ്പോള്‍ വിഷമം തോന്നിയെന്നും നടന്‍ പറയുന്നു. ഒപ്പം പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിലേക്ക് വിളിച്ചതിനെ കുറിച്ചും മധു പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അഭിനയം ഇനി വയ്യ എന്ന് പറയാന്‍ കാരണമുണ്ട്. ഞാന്‍ ഒരിക്കല്‍ ഒന്ന് വീണിരുന്നു. അങ്ങനെ എന്റെ മുഖത്തിന്റെ ഒരു സൈഡില്‍ കറുത്തു വന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത പടമുണ്ടല്ലോ, ലൂസിഫര്‍.
ലൂസിഫറില്‍ ഒരു റോള്‍ അഭിനയിക്കാനുണ്ടെന്ന് പറഞ്ഞ് പൃഥ്വിരാജ് ഇവിടെ വന്നിരുന്നു. ഞങ്ങള്‍ അന്ന് ഒരുപാട് സംസാരിച്ചു. ആ സിനിമയില്‍ ഫാസില്‍ ചെയ്ത റോളായിരുന്നു അത്. അന്ന് കുറേ സംസാരിച്ച ശേഷം ഞാന്‍ ആ റോള്‍ ചെയ്യാമെന്ന് പറഞ്ഞു.

പൃഥ്വി എന്റെ ഡേറ്റൊക്കെ വാങ്ങിയിട്ടാണ് അന്ന് പോയത്. അതിന് ശേഷമാണ് ഞാന്‍ വീണത്. എന്തുകൊണ്ടോ അത് എനിക്കൊരു ദുശ്ശകുനമായി തോന്നി. അതുകൊണ്ട് ഞാന്‍ ഉടനെ പൃഥ്വിയെ വിളിച്ചിട്ട് കാര്യം പറഞ്ഞു.
എനിക്ക് അത് ചെയ്യാനാവില്ലെന്ന് ഞാന്‍ പറഞ്ഞതും ‘കുഴപ്പമില്ല. അഞ്ചോ ആറോ ദിവസം കൊണ്ട് അത് മാറും. നമുക്ക് ആ സീനുകള്‍ പിന്നെ എടുക്കാം’ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. പക്ഷെ ‘വേണ്ട, ഞാന്‍ ഇനി വര്‍ക്ക് ചെയ്യുന്നില്ല’ എന്ന് മറുപടി നല്‍കി.
പിന്നെ വര്‍ക്ക് ചെയ്യുന്നില്ല എന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്. ഞാന്‍ അവസാനം ചെയ്ത കഥാപാത്രങ്ങളൊക്കെ നോക്കിയാല്‍ ഒരു കാര്യം മനസിലാകും. അതൊക്കെ ഏറെകുറേ സാമ്യമുള്ളതായിരുന്നു. അഭിനയം എന്നത് ചുമ്മാ കാശ് കിട്ടുന്ന ഒന്നായി കണ്ടിട്ട് ചെയ്യുന്ന ആളല്ലല്ലോ ഞാന്‍.
ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ അടുത്തടുത്തായി ചെയ്യേണ്ടി വന്നപ്പോള്‍ എനിക്ക് അത് വിഷമമായി. ഇനി വേണ്ടെന്ന് തോന്നി. പത്ത് അറുപത് വര്‍ഷമായില്ലേ ഞാന്‍ അഭിനയിക്കുന്നു. അന്ന് ലൂസിഫറിലേക്ക് എന്നെ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷെ ഞാന്‍ ‘ഈ സിനിമയില്‍ അഭിനയിക്കുന്നില്ല എന്നല്ല പറയുന്നത്. ഞാന്‍ അഭിനയം നിര്‍ത്തുകയാണ്’ എന്ന് പറഞ്ഞു,’ മധു പറയുന്നു.
Content Highlight: Madhu Talks About Prithviraj Sukumaran’s Lucifer Movie