മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് മധു. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് മധു. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ അതുല്യ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഇപ്പോഴുള്ള മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടന്‍ ജയനെ കുറിച്ച് പറയുകയാണ് മധു. ആരോഗ്യ പരിപാലനമായിരുന്നു ജയന്റെ ഒരു സവിശേഷതയായി തനിക്ക് തോന്നിയിട്ടുള്ളതെന്നും ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു അദ്ദേഹമെന്നും മധു പറയുന്നു.

‘ജയനില്‍ എനിക്ക് തോന്നിയ ഒരു സവിശേഷത അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്ത് ദൃഢപ്പെടുത്തിയ ആ ശരീരം ജയന്‍ പൊന്നുപോലെയാണ് സൂക്ഷിച്ചത്.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു ജയന്‍. ഇതിനര്‍ഥം ജയന്‍ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു.
കോളിളക്കം സിനിമയില്‍ ഞാന്‍ ജയന്റെ അച്ഛനായാണ് അഭിനയിച്ചത്. അതിനുമുമ്പ് ഐ.വി. ശശിയുടെ മീനിലും ചന്ദ്രകുമാറിന്റെ ദീപത്തിലും ഞാന്‍ ജയന്റെ അച്ഛനായി അഭിനയിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയ്ക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരുന്നെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു,’ മധു പറയുന്നു.
Content Highlight: Madhu Talks About Jayan