1992ല്‍ മണി രത്നത്തിന്റെ സംവിധാനത്തില്‍ എത്തിയ റോജ എന്ന ചിത്രത്തിലെ ടൈറ്റില്‍ വേഷത്തിലെ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മധുവെന്ന മധുബാല. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ച നടി കൂടിയാണ് അവര്‍.
ഇപ്പോള്‍ ആദ്യകാലത്ത് ബോളിവുഡില്‍ ഉള്ളവര്‍ സൗത്ത് ഇന്ത്യന്‍ സിനിമകളെ ഒരു കോമഡിയായാണ് കണ്ടതെന്ന് മധുബാല പറഞ്ഞു. നമ്മുടെ സിനിമകളെ അവിടുത്തെ പ്രേക്ഷകര്‍ കണ്ടതും അങ്ങനെയാണെന്നും എന്നാല്‍ എന്നതിന് മാറ്റമുണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യകാലത്ത് തനിക്ക് അത്തരം തമാശകളും കളിയാക്കലുകളും കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും എന്നാല്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമകളെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമുണ്ടെന്നും മധു പറഞ്ഞു. ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മധുബാല.
ജൂനിയര്‍ എന്‍.ടി.ആറിനെ കുറിച്ചും മധുബാല സംസാരിച്ചു. മധുവും ജൂനിയര്‍ എന്‍.ടി.ആറും ഒന്നിച്ച ചിത്രമായിരുന്നു നന്നാക്കു പ്രേമതോ. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിരാമി എന്ന കഥാപാത്രയത്തെയാണ് മധു അവതരിപ്പിച്ചത്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ജൂനിയര്‍ എന്‍.ടി.ആര്‍ തന്റെ ലുക്ക് മുഴുവന്‍ മാറ്റിയെന്ന് മധു പറയുന്നു.
‘ഞാനും ജൂനിയര്‍ എന്‍.ടി.ആറും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് നന്നാക്കു പ്രേമതോ. അതില്‍ അവന് വ്യത്യസ്തമായ ഹെയര്‍സ്‌റ്റൈല്‍ ആയിരുന്നു. ‘മൊഹാക്ക് ലുക്ക്’ എന്നാണ് ആ ഹെയര്‍സ്‌റ്റൈലിനെ പറയുക. ആദ്യത്തെ ഷെഡ്യൂള്‍ സ്പെയ്നില്‍ വെച്ചായിരുന്നു. ഞങ്ങള്‍ ആദ്യമായി സ്‌പെയ്നില്‍ വെച്ച് കണ്ടപ്പോള്‍ തന്നെ ‘ഈ ലുക്ക് അടിപൊളിയായിട്ടുണ്. ഇപ്പോള്‍ ശരിക്കുമൊരു നായകനെ പോലെ ഉണ്ട്’ എന്ന് പറഞ്ഞു,’ മധുബാല പറയുന്നു.
Content Highlight: Madhoo saysSouth Indian films were a comedy for Bollywood