എഡിറ്റര്‍
എഡിറ്റര്‍
ഭയപ്പെടുത്താന്‍ നോക്കേണ്ട; ഞങ്ങളെ ഉണ്ടാക്കിയത് വേറെ കളിമണ്ണിലാണ് ; തുടങ്ങിവെച്ചവ നടപ്പിലാക്കിയിരിക്കുമെന്നും നരേന്ദ്ര മോദി
എഡിറ്റര്‍
Wednesday 30th August 2017 11:58am

ന്യൂദല്‍ഹി: സര്‍ക്കാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചിട്ടുണ്ടോ അവയെല്ലാം പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുക എന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നും മോദി പറയുന്നു.

ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിന് പിന്നാലെ അത് മറക്കുന്ന സര്‍ക്കാരുകളെ മാത്രമേ ജനങ്ങള്‍ കണ്ടിട്ടുള്ളൂ.

എന്നാല്‍ അതിനെല്ലാം ഒരു മാറ്റം വരുത്തി നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുന്ന സര്‍ക്കാരായി മാറുകയെന്നതാണ്ഏറ്റവും വലിയ വെല്ലുവിളി. സര്‍ക്കാരിന്റെ ഓരോ തീരുമാനങ്ങളും പദ്ധതികളും പ്രാബല്യത്തില്‍ വരുത്താന്‍ എത്രത്തോളം ശക്തി വേണമെന്ന കാര്യം നിങ്ങള്‍ക്ക് ഒരിക്കലും ഊഹിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.


Dont Miss മാഡം കാവ്യാ മാധവന്‍ തന്നെയെന്ന് സുനി


തങ്ങള്‍ ഒരിക്കലും മുന്‍സര്‍ക്കാരിനെപ്പോലെയാവില്ലെന്നും മോദി പറയുന്നു. രാജസ്ഥാനിലെ 12 നാഷണല്‍ ഹൈവേ പ്രൊജക്ടിന്റെ ഉദ്ഘാടന വേളിയിലായിരുന്നു മോദിയുടെ പ്രസംഗം. അടുത്ത മാസമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബലഹീനരായവരെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. വിരട്ടാം എന്നാല്‍ ഞങ്ങളെ നിര്‍മിച്ചിരിക്കുന്നത് മറ്റൊരു കളിമണ്ണില്‍ നിന്നാണ്. വെല്ലുവിളി ഏതെന്ന് തിരിച്ചറിഞ്ഞ് അതിനെ തന്നെ വെല്ലുവിളിക്കുകയാണ് ഞങ്ങള്‍ ചെയ്യാറ്-മോദി പറയുന്നു.

ഏതെങ്കിലും ഒരു വലിയ പദ്ധതിക്കായി തറക്കില്ലിട്ടാല്‍ ഒരുപക്ഷേ ഒന്നോ രണ്ടോ തെരഞ്ഞെടുപ്പ് വിജയിക്കാം. എന്നാല്‍ തോല്‍വിയുടെ വലിപ്പം പിന്നീട് കൂടിക്കൊണ്ടേയിരിക്കുമെന്നും മോദി പറയുന്നു.

Advertisement