എഡിറ്റര്‍
എഡിറ്റര്‍
സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയില്‍ മെയ്ഡ് ഇന്‍ ചൈന എന്ന് എഴുതേണ്ടി വരും: പരിഹാസവുമായി രാഹുല്‍ഗാന്ധി
എഡിറ്റര്‍
Tuesday 26th September 2017 3:35pm

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

നര്‍മദാ അണക്കെട്ടിന് സമീപത്തായി സ്ഥാപിക്കാന്‍ പോകുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് താഴെ മെയ്ഡ് ഇന്‍ ചൈന എന്ന് എഴുതേണ്ടി വരുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഗുജറാത്ത് പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ദ്രോളില്‍ സന്ദര്‍ശനം നടത്തവേയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയില്‍ മെയ്ഡ് ഇന്‍ ചൈന എന്ന് എഴുതേണ്ടി വരും. പ്രതിമ ചൈനയില്‍ രൂപപ്പെടുത്തിയെടുത്തതാണ്. ഇത് ലജ്ജാവഹമാണ്. – രാഹുല്‍ പറഞ്ഞു.


Dont Miss ചില വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്; ഉമ്മന്‍ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല; സോളാര്‍ വിഷയത്തില്‍ ജയശങ്കര്‍


കഴിഞ്ഞ ദിവസം ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവ് മീറ്റില്‍ പങ്കെടുക്കാനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്ത പാസ്സുകള്‍ ചൈനയില്‍ നിര്‍മിച്ചതായിരുന്നു. മെയ്ഡ് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെ ഇന്ത്യയിലെ നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന മോദിയുടെ പ്രതിജ്ഞയ്ക്ക് വിരുദ്ധമായിരുന്നു ബി.ജെ.പിയുടെ നടപടി. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാഹുലിന്റെ പ്രതികരണം.

മാത്രമല്ല 2015ല്‍ അന്താരാഷ്ട്ര യോഗ ദിനാചാരണ ആഘോഷങ്ങള്‍ക്കായി ചൈനീസ് നിര്‍മിത പായകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതും അന്ന് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ പടീദാര്‍ സമുദായത്തെ അഭിസംബോധന ചെയ്തും രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ രംഗത്തെത്തി.

‘പാടിദാര്‍ സമുദായക്കാരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. ബിജെപിയിലെ ആളുകള്‍ നിങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ പായിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ രീതി ഒരിക്കലും അതല്ല. സൗഹാര്‍ദ്ദപരമായ പരിതഃസ്ഥിതിയില്‍ എല്ലാവരേയും സ്‌നേഹിച്ചുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ‘- രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയ്ക്ക് ഒരിക്കലും ഗുജറാത്തിനെ ഒരു റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് മുന്നോട്ട് നയിക്കാനാവില്ലെന്നും കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യവസായികളുമാണ് ഗുജറാത്തിനെ മുന്നോട്ടു നയിക്കേണ്ടതെന്നും രാഹുല്‍പറഞ്ഞു.

22 വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തെന്നും പട്യാദാര്‍ സമുദായക്കാര്‍ക്ക് നേരെ ബി.ജെ.പി നടത്തുന്ന അനീതിക്കെതിരെ പ്രതികരിക്കാന്‍ സമയമായെന്നും സ്ംസ്ഥാനത്തെ കോണ്‍ഗ്രസ് വക്താവ് ഭാരത് സിങ് സോലങ്കിയും പറഞ്ഞു.

Advertisement