എഡിറ്റര്‍
എഡിറ്റര്‍
ചില വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്; ഉമ്മന്‍ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല; സോളാര്‍ വിഷയത്തില്‍ ജയശങ്കര്‍
എഡിറ്റര്‍
Tuesday 26th September 2017 2:56pm

തിരുവനന്തപുരം: സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.

മൂന്നു കൊല്ലം നീണ്ട തെളിവെടുപ്പിനും വാദപ്രതിവാദത്തിനും ശേഷം ബഹു: ശിവരാജന്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമസഭയുടെ മേശപ്പുറത്തു വെക്കാന്‍ ഇനിയും താമസം വരുമെന്നും ജയശങ്കര്‍ പറയുന്നു.

സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ലെന്നും അതേസമയം, മുഖ്യന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവര്‍ത്തിച്ചു എന്നതും സത്യമാണെന്നും ജയശങ്കര്‍ പറയുന്നു. ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മോന്‍ മുതലായ വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് ഉമ്മന്‍ ചാണ്ടിക്ക് വിനയായത്.

റിപ്പോര്‍ട്ട് പ്രതികൂലമായാല്‍, ഉമ്മന്‍ ചാണ്ടിയുടെ യശോധാവള്യത്തിനു മങ്ങലേല്‍ക്കും, 2021ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ക്ലെയിം ഇല്ലാതാകും. മറിച്ച്, റിപ്പോര്‍ട്ട് അനുകൂലമാകുന്ന പക്ഷം യക്ഷ കിന്നര ഗന്ധര്‍വന്മാര്‍ പാടിപ്പുകഴ്ത്തും, മനോരമ മുഖപ്രസംഗം എഴുതും. ഉമ്മന്‍ജി പിടിച്ചാല്‍ കിട്ടാത്ത നിലയിലെത്തും.

പഴയ ദൃക്‌സാക്ഷി വിവരണക്കാര്‍ പറയുംപോലെ, പന്താണ് ഉരുളുന്ന സാധനമാണ്, ആരും ഗോളടിക്കാം ആരും ജയിക്കാമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മൂന്നു കൊല്ലം നീണ്ട തെളിവെടുപ്പിനും വാദപ്രതിവാദത്തിനും ശേഷം ബഹു: ശിവരാജന്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമസഭയുടെ മേശപ്പുറത്തു വെക്കാന്‍ ഇനിയും താമസം വരും.

സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ല. അതേസമയം, മുഖ്യന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവര്‍ത്തിച്ചു എന്നതും സത്യമാണ്. ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മോന്‍ മുതലായ വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്.


Dont Miss ‘ മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പം? ലിച്ചി മാപ്പു പറയേണ്ടതുണ്ടോയെന്നും റിമ കല്ലിങ്കല്‍


റിപ്പോര്‍ട്ട് പ്രതികൂലമായാല്‍, ഉമ്മന്‍ ചാണ്ടിയുടെ യശോധാവള്യത്തിനു മങ്ങലേല്‍ക്കും, 2021ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ക്ലെയിം ഇല്ലാതാകും.

മറിച്ച്, റിപ്പോര്‍ട്ട് അനുകൂലമാകുന്ന പക്ഷം യക്ഷ കിന്നര ഗന്ധര്‍വന്മാര്‍ പാടിപ്പുകഴ്ത്തും, മനോരമ മുഖപ്രസംഗം എഴുതും. ഉമ്മന്‍ജി പിടിച്ചാല്‍ കിട്ടാത്ത നിലയിലെത്തും.

പഴയ ദൃക്‌സാക്ഷി വിവരണക്കാര്‍ പറയുംപോലെ, പന്താണ് ഉരുളുന്ന സാധനമാണ്, ആരും ഗോളടിക്കാം ആരും ജയിക്കാം…

Advertisement