മാഡം വെബിന്റെ ട്രെയ്‌ലര്‍ പുറത്ത്; റിലീസ് 2024ല്‍
Entertainment news
മാഡം വെബിന്റെ ട്രെയ്‌ലര്‍ പുറത്ത്; റിലീസ് 2024ല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th November 2023, 11:28 pm

സ്‌പൈഡര്‍ മാന്‍ സ്പിന്‍ ഓഫ്, ‘മാഡം വെബി’ന്റെ ട്രെയ്‌ലര്‍ പുറത്തു വന്നു. Her web connects them all എന്ന ക്യാപ്ഷനോടെ മാര്‍വല്‍ എന്റര്‍ടെയ്‌മെന്റ് തങ്ങളുടെ യൂട്യൂബ് പേജിലൂടെയാണ് ട്രെയ്‌ലറില്‍ പുറത്തു വിട്ടത്. 2024ലാകും സിനിമ റിലീസ് ചെയ്യുന്നത്.

കസാന്ദ്ര വെബ് അഥവാ മാഡം വെബ് എന്ന കഥാപാത്രത്തെ ഡക്കോട്ട ജോണ്‍സണും സ്‌പൈഡര്‍ വുമണ്‍ എന്നറിയപ്പെടുന്ന ജൂലിയ കാര്‍പെന്ററായി സിഡ്നി സ്വീനിയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

ഈ ട്രെയ്‌ലര്‍ മറ്റ് സ്‌പൈഡര്‍ വേഴ്സ് കഥാപാത്രങ്ങളുടെ രൂപത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. 2024 ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന് കരുതപെടുന്ന ‘മാഡം വെബ്’ ഒരു ‘സ്റ്റാന്‍ഡലോണ്‍ ഒറിജിന്‍ സ്റ്റോറി’ ആയി വിശേഷിപ്പിക്കപ്പെടുമ്പോഴും സ്‌പൈഡര്‍ മാന്‍ സിനിമാറ്റിക് യൂണിവേഴ്‌സുമായി ബന്ധപ്പെട്ടിരിക്കുന്നു.

കസാന്ദ്ര വെബ് എന്നറിയപ്പെടുന്ന മാഡം വെബ്, വ്യക്തമായ കഴിവുകളുള്ള ഒരു മ്യൂട്ടന്റാണ്, കൂടാതെ കോമിക് കഥകളിലെ സ്‌പൈഡര്‍-വുമണുമായി ബന്ധവുമുണ്ട്. സിനിമയില്‍ ഭാവിയെ മുന്‍കൂട്ടി കാണാന്‍ കഴിവുള്ള കഥാപാത്രമാണ് കസാന്ദ്ര വെബിന്റേതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. നിരവധി ആക്ഷന്‍, ഫൈറ്റ് സീക്വന്‍സുകളുള്ള ഒരു ത്രില്ലിങ്ങ് ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്.

എസ്.ജെ ക്ലാര്‍ക്സണിന്റെ സംവിധാനത്തില്‍ എമ്മ റോബര്‍ട്ട്സ്, സെലെസ്റ്റ് ഒ’കോണര്‍, ഇസബെല മെഴ്സ്ഡ്, തഹര്‍ റഹീം, ആദം സ്‌കോട്ട്, സോസിയ മമെറ്റ്, മൈക്ക് എപ്സ് എന്നിവരും അഭിനയിക്കുന്നു. ബര്‍ക് ഷാര്‍പ്ലെസും മാറ്റ് സസാമയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Content Highlight: Madame Web Official Trailer Out Now