ടര്‍ബോ ലൊക്കേഷനില്‍ 'വേല'യുടെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും
Entertainment news
ടര്‍ബോ ലൊക്കേഷനില്‍ 'വേല'യുടെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th November 2023, 7:32 pm

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍.

മമ്മൂട്ടിയുടെ ടര്‍ബോ ലൊക്കേഷനില്‍ വെച്ചായിരുന്നു വിജയാഘോഷം. വേലയുടെ സംവിധായകന്‍ ശ്യാം ശശി, തിരക്കഥാകൃത്ത് എം. സജാസ്, വേലയിലെ പ്രധാന വേഷത്തിലെത്തിയ സിദ്ധാര്‍ഥ് ഭരതന്‍, ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ് എന്നിവരും ചിത്രത്തിലെ മറ്റു അണിയറപ്രവര്‍ത്തകരും മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

വേലയുടെ വിജയത്തില്‍ മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേല കേരളത്തിനകത്തും വിദേശത്തും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.

വേലയുടെ ചിത്രസംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുനില്‍ സിങ്ങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്,

മ്യൂസിക് : സാം സി. എസ് , സൗണ്ട് ഡിസൈന്‍ : വിക്കി, കിഷന്‍, ഫൈനല്‍ മിക്‌സിങ്: എം.ആര്‍. രാജാകൃഷ്ണന്‍, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചന്‍, ലിജു നടേരി , പ്രൊഡക്ഷന്‍ മാനേജര്‍ : മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ് : തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് : അഭിലാഷ് പി.ബി., അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, മേക്കപ്പ് : അമല്‍ ചന്ദ്രന്‍, സംഘട്ടനം : പി.സി. സ്റ്റണ്ട്‌സ്, ഡിസൈന്‍സ് : ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ്.ബി.കെ., പബ്ലിസിറ്റി : ഓള്‍ഡ് മംഗ്സ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Success Of Vela Movie At The Turbo Location With Mammootty