ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി ധനുഷ്; മാസ്റ്ററിന് ശേഷം നായികയായി മാളവിക; മാരന്‍ ട്രെയ്‌ലര്‍
Film News
ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി ധനുഷ്; മാസ്റ്ററിന് ശേഷം നായികയായി മാളവിക; മാരന്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th February 2022, 5:34 pm

ധനുഷ് നായകനാകുന്ന പുതിയ ചിത്രം മാരന്റെ ട്രെയ്‌ലര്‍ പുറത്ത്. ധനുഷ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായെത്തുന്ന ചിത്രത്തില്‍ മാലയാളി താരം മാളവികയാണ് നായികയാവുന്നത്. സമുദ്രക്കനി രാഷ്ട്രീയ നേതാവായി ഒരു പ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അഭിനയിക്കുന്നു.

നേരത്തെ ‘അണ്ണനാ താലാട്ടും’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തുവന്നിരുന്നു.

ടി.ജി. ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായിട്ടാണ് ‘മാരന്‍ ‘എത്തുക. സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യന്‍, മഹേന്ദ്രന്‍, അമീര്‍, പ്രവീണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ‘മാരന്‍’ റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. വിവേകാനന്ദ സന്തോഷമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ആദ്യമായി സംവിധാനം ചെയ്ത ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘വാത്തി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ധനുഷ്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘വാത്തി’യില്‍ സംയുക്ത മേനോനാണ് നായിക. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഒരു കോളേജ് അധ്യാപകനായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത്


Content Highlight: maaran tarilor out