എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു; എം.ബി. രാജേഷ് മന്ത്രിയാകും; സ്പീക്കറാകാന്‍ ഷംസീര്‍
Kerala News
എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു; എം.ബി. രാജേഷ് മന്ത്രിയാകും; സ്പീക്കറാകാന്‍ ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 5:09 pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. എം.വി. ഗോവിന്ദന്
പകരം എം.ബി. രാജേഷിനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരാന്‍ സി.പി.ഐ.എം തീരുമാനിച്ചു. എം.ബി. രാജേഷിന് പകരം എ.എന്‍. ഷംസീര്‍ സ്പീക്കറാകും. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.

എം.ബി. രാജേഷിന്‍റെ വകുപ്പ് തീരുമാനിച്ചിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.

CONTENT HIGHLIGHTS:  M.V. Govindan resigned as minister; MB Rajesh will become Minister; Shamseer to be the speaker