തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ച വ്യക്തിയാണ് എം. ശശികുമാര്‍. 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന സിനിമ തമിഴിന് പുറത്തും ഏറെ ശ്രദ്ധ നേടിയിരുന്നു. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്.
തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ച വ്യക്തിയാണ് എം. ശശികുമാര്‍. 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന സിനിമ തമിഴിന് പുറത്തും ഏറെ ശ്രദ്ധ നേടിയിരുന്നു. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്.
സംവിധാനത്തിന് പുറമെ അഭിനേതാവായും നിര്‍മാതാവായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും ഏറെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സംവിധായകരായ ബാല, അമീര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് കൊണ്ടാണ് ശശികുമാര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
ഇപ്പോള്‍ മലയാള സിനിമ തന്നില്‍ ഉണ്ടാക്കിയ ഇന്‍ഫ്‌ളുവന്‍സിനെ കുറിച്ച് പറയുകയാണ് എം. ശശികുമാര്‍. സംവിധായകന്‍ ഭരതനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പത്മരാജന്റെ സിനിമകള്‍ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ മതിലുകള്‍ എന്ന സിനിമയെ കുറിച്ചും ശശികുമാര്‍ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ടൂറിസ്റ്റ് ഫാമിലിയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭരതന്‍ സാറിനെ ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടാവില്ല. എനിക്കും മറ്റുള്ളവരെ പോലെ അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം തമിഴില്‍ തേവര്‍ മകന്‍ എന്ന സിനിമ ചെയ്തിരുന്നു. പിന്നെ പത്മരാജന്‍ സാറിന്റെ സിനിമകളും എനിക്ക് ഇഷ്ടമാണ്.
പിന്നെ ഞാന്‍ മലയാളത്തില്‍ മതിലുകള്‍ എന്നൊരു സിനിമ കണ്ടിരുന്നു. അത് വല്ലാത്തൊരു സിനിമയായിരുന്നു. മമ്മൂട്ടി സാറിന്റെ നാഷണല്‍ അവാര്‍ഡ് ലഭിച്ച പടമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ആയിരുന്നു ആ സിനിമ ചെയ്തത്.
ചെറിയ വയസില്‍ ആ സിനിമ കണ്ട് എനിക്ക് ഇന്‍ഫ്‌ളുവന്‍സായിരുന്നു. ഒരു മതിലും ഒരു കഥാപാത്രവും മാത്രമാണ് ആ സിനിമയില്‍ ഉള്ളത്. പിന്നെ അടുത്ത കഥാപാത്രത്തിന്റെ ശബ്ദം മാത്രമാണുള്ളത്. എല്ലാ സംവിധായകരും കാണേണ്ട സിനിമയാണ് മതിലുകള്‍. വളരെ നല്ല വര്‍ക്കാണ് അത്,’ എം. ശശികുമാര്‍ പറയുന്നു.
Content Highlight: M Sasikumar Talks About Mammootty’s Mathilukal Movie