എനിക്ക് തെറ്റ് പറ്റിയിട്ടുണ്ടാകാം; സഞ്ജയ് ദത്തിന്റെ പരാമര്‍ശത്തില്‍ ലോകേഷ്
Malayalam Cinema
എനിക്ക് തെറ്റ് പറ്റിയിട്ടുണ്ടാകാം; സഞ്ജയ് ദത്തിന്റെ പരാമര്‍ശത്തില്‍ ലോകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th July 2025, 1:51 pm

ലിയോ എന്ന ചിത്രത്തില്‍ സംവിധായകന്‍ ലോകേഷ് കനകരാജ് തനിക്ക് വലിയ വേഷം തന്നില്ലെന്നും അതില്‍ തനിക്ക് അദ്ദേഹത്തോട് ദേഷ്യമുണ്ടെന്നും അടുത്തിടെ സഞ്ജയ് ദത്ത് തമാശരൂപേണ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ലോകേഷ് കനകരാജ്. ലോകേഷിന്റെ സംവിധാനത്തില്‍ വിജയ് നായകനായി 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലിയോ. വിജയ്ക്ക് പുറമെ തൃഷ, മാത്യു തോമസ്, അനുരാഗ് കശ്യപ്, സഞ്ജയ് ദത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

സിനിമയില്‍ ആന്റണി ദാസ് എന്ന കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തിയത്. ലിയോയില്‍ തനിക്ക് ലോകേഷ് വലിയ വേഷം തന്നില്ലെന്നും അതില്‍ അദ്ദേഹത്തോട് തനിക്ക് ദേഷ്യമുണ്ടെന്നുമായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.

ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ഈ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ്ലോകേഷ്. സഞ്ജയ് ദത്തിന്റെ കഥാപാത്രം എഴുതുമ്പോള്‍ തനിക്ക് ഒരു തെറ്റുപറ്റിയതാകാമെന്ന് ലോകേഷ് പറയുന്നു. തന്റെ സിനിമകളില്‍ തനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റാറുണ്ടെന്നും എല്ലാം തികഞ്ഞ ഒരു സംവിധായകനൊന്നും അല്ല താനെന്നും അദ്ദേഹം പറയുന്നു.

‘ഇതുപറഞ്ഞിന് ശേഷം അദ്ദേഹം ഉടന്‍ തന്നെ എന്നെ വിളിച്ചിരുന്നു, ‘ഞാന്‍ വളരെ തമാശയായി ഒരു അഭിപ്രായം പറഞ്ഞതാണ്. പക്ഷേ ആളുകള്‍ അതിന്റെ കുറച്ചുഭാഗമാണ് എല്ലായിടത്തും കണ്ടത്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല ലോകി’ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ കുഴപ്പമില്ലെന്ന് പറഞ്ഞു.

ഒരുപക്ഷേ, അദ്ദേഹത്തിന്റെ കഥാപാത്രം എഴുതുമ്പോള്‍ എനിക്ക് തെറ്റ് പറ്റിയിരിക്കാം. മറ്റ് കഥാപാത്രങ്ങളെ മോശമാക്കുന്ന എന്തെങ്കിലും ചെയ്യാതിരിക്കാന്‍ ഒരു പ്രതിഭയോ ലോകത്തിലെ ഏറ്റവും മികച്ച ഫിലിം മേക്കറാന്നും അല്ല ഞാന്‍. എന്റെ സിനിമകളില്‍ ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്,’ ലോകേഷ് പറയുന്നു.

Content Highlight: Lokesh responds to Sanjay Dutt’s remarks