കൈദി 2 വും രജനീകാന്ത് സിനിമയും അല്ല; കമലഹാസന്റെ ഗ്യാംങ്‌സ്റ്റര്‍ മൂവി പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്
indian cinema
കൈദി 2 വും രജനീകാന്ത് സിനിമയും അല്ല; കമലഹാസന്റെ ഗ്യാംങ്‌സ്റ്റര്‍ മൂവി പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th September 2020, 6:36 pm

ചെന്നൈ: പ്രവചനങ്ങള്‍ അസ്ഥാനത്താക്കി പുതിയ സിനിമ പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്. കമലഹാസനെ നായകനാക്കിയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് പുതിയ സിനിമ പ്രഖ്യാപിച്ചത്. നേരത്തെ കൈദിയുടെ രണ്ടാം ഭാഗമാണ് ലോകേഷ് പ്രഖ്യാപിക്കുകയെന്നും അതല്ല രജനീകാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന സിനിമയാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കമലിനെ നായകനാക്കി ഗ്യാംങ്സ്റ്റര്‍ മൂവിയായി പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. നേരത്തെ ഇന്ത്യന്‍ രണ്ടാം ഭാഗത്തോടെ കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റുകയായിരുന്നു.

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.ചിത്രത്തില്‍ വിജയ്ക്ക് പുറമെ വിജയ് സേതുപതി, രവിചന്ദര്‍, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.വിജയുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Dool News Video

Content Highlights: Lokesh Kanagaraj New Movie kamalhassan 232 First look