തമിഴ് സിനിമയിലെ രണ്ട് വന്‍ ബ്രാന്‍ഡുകള്‍ ഒന്നിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളൊരുക്കിയ ലോകേഷ് കനകരാജും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും ഒന്നിക്കുമ്പോള്‍ ബോക്‌സ് ഓഫീസ് താണ്ഡവമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റേതായി ഇതുവരെ വന്ന അപ്‌ഡേറ്റുകളെല്ലാം അത് ശരിവെക്കുന്നതായിരുന്നു.
‘അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ കരിയറിന്റെ ആരംഭകാലം ചെയ്യാന്‍ ഏറ്റവും ചേര്‍ച്ചയുള്ള നടന്‍ ധനുഷാണ്. ആ ഒരു മാനറിസവും നടത്തവുമെല്ലാം ധനുഷിനെക്കൊണ്ട് കറക്ടായി ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. കുറച്ച് ഉയര്‍ന്ന സമയമുണ്ടല്ലോ, 1990കളില്‍, ആ സമയത്തെ രജിനി സാറിനെ പ്രസന്റ് ചെയ്യാന്‍ സേതുവണ്ണനോ (വിജയ് സേതുപതി) ശിവയോ (ശിവകാര്‍ത്തികേയന്‍) ആകും കറക്ട് ഓപ്ഷന്‍.
ഇവരിലെല്ലാം ഞാന്‍ രജിനി സാറിന്റെ ആ ഒരു ചാം ഇടക്കൊക്കെ കണ്ടിട്ടുണ്ട്. എല്ലാവരുടെ കൂടെയും വര്‍ക്ക് ചെയ്തിട്ടുണ്ട്. അപ്പോള്‍ അവരിലെല്ലാം രജിനി സാറിന്റെ ഒരു ഇന്‍ഫ്‌ളുവന്‍സുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഇവരെ തെരഞ്ഞെടുത്തത്. അത്രമാത്രം ബ്രില്യന്റായിട്ടുള്ള നടന്മാരാണ് ഇവരെല്ലാം. ആര് ചെയ്താലും നന്നായിരിക്കും.
സിലമ്പരസനും നല്ലൊരു ഓപ്ഷനാണ്. എന്താണെന്ന് വെച്ചാല്‍, ഇവരെല്ലാമാണ് തമിഴിലെ അടുത്ത ജനറേഷന്റെ പ്രതിനിധികള്‍. ഇപ്പോഴുള്ളവര്‍ക്ക് ശേഷം ഇവരിലൂടെയാകും തമിഴ് സിനിമ എല്ലായിടത്തും അറിയപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് അവരൊക്കെയാണ് എന്റെ ഓപ്ഷന്‍,’ ലോകേഷ് കനകരാജ് പറയുന്നു.
രജിനിക്ക് പുറമെ വലിയൊരു താരനിര കൂലിയില്‍ അണിനിരക്കുന്നുണ്ട്. സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ക്ക് പുറമെ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും കന്നഡ താരം ഉപേന്ദ്രയും ചിത്രത്തിന്റെ ഭാഗമാണ്. അനിരുദ്ധിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനങ്ങളും ഇതിനോടകം ചാര്‍ട്ബസ്‌റ്റേഴ്‌സായി മാറി. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Lokesh about the actors who cant do the biopic of Rajnikanth