മലയാളത്തിന് ലോകഃ, കന്നഡയ്ക്ക് കാന്താര; തമിഴിന് എപ്പോൾ കിട്ടും?
Indian Cinema
മലയാളത്തിന് ലോകഃ, കന്നഡയ്ക്ക് കാന്താര; തമിഴിന് എപ്പോൾ കിട്ടും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th October 2025, 2:49 pm

സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് പ്രത്യേകിച്ച് മലയാളം സിനിമയ്ക്ക് ഇത് സുവർണ കാലമാണ്. തുടരെ ബ്ലോക്ക് ബസ്റ്ററുകൾ മലയാളത്തിന് കിട്ടിയ വർഷമാണിത്. രണ്ട് സിനിമകളിൽ കടത്തിവെട്ടി മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് ആയിരിക്കുകയാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര.

കന്നഡയ്ക്കും കിട്ടി ഒരു ഇൻഡസ്ട്രി ഹിറ്റ്. കാന്താര ചാപ്റ്റർ വൺ. സകല റെക്കോർഡുകളും തകർത്ത് ഇപ്പോഴും മുന്നേറുകയാണ് ചിത്രം ഇപ്പോഴും. കർണാടകയിൽ നിന്ന് മാത്രം 200 കോടി നേടുന്ന ആദ്യചിത്രമായി കാന്താര ചാപ്റ്റർ വൺ മാറുമെന്നാണ് കണക്കുകൂട്ടുന്നത്. കാന്താരയുടെ ആദ്യ ഭാഗത്തെ മറികടന്നാണ് ചാപ്റ്റർ വൺ ഇൻഡസ്ട്രി ഹിറ്റായി മാറിയത്.

എന്നാൽ തമിഴിന് എപ്പോൾ കിട്ടുമെന്നാണ് തമിഴ് പ്രേക്ഷകർ ചോദിക്കുന്നത്. ശക്തമായ കഥ പറച്ചിലിലൂടെയും വികാരത്തിലൂടെയും സാംസ്‌കാരിക പരമായും പ്രാദേശിക സിനിമ ആഗോളതലത്തിൽ എത്തുന്നത് അത്ഭുതകരമാണെന്ന് മൂവി തമിഴ് എന്ന പേജ് ചോദിക്കുന്നത്.

മലയാളത്തിൽ ആദ്യം ഇൻഡസ്ട്രി ഹിറ്റായത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനാണ്. എന്നാൽ അതിനെ തകർത്തത് മോഹൻലാലിന്റെ തന്നെ തുടരും ആണ്. ഇൻഡസ്ട്രിയിൽ 100 കോടി കളക്ഷൻ കേരളത്തിൽ നിന്ന് നേടി തുടരും ചരിത്രം സൃഷ്ടിച്ചു. 118 കോടി നേടി തുടരും ഇൻഡസ്ട്രി ഹിറ്റായി മാറി. എന്നാൽ എന്നാൽ തുടരുമിനെയും തകർത്ത് ഒന്നാമതെത്താൻ മലയാളത്തിന് വേണ്ടി വന്നത് വെറും മൂന്ന് മാസം ആയിരുന്നു.

കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോകഃ ചാപ്റ്റർ വൺ ചന്ദ്ര മലയാള സിനിമയ്ക്ക് ഒരു ബെഞ്ച് മാർക്ക് സൃഷ്ടിച്ചു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ്.

ലോകഃ 300 കോടി സ്വന്തമാക്കിയെന്ന ഔദ്യോഗിക അറിയിപ്പ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ പതിപ്പുകളും വിജയിച്ചു.

റിഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര രണ്ടാഴ്ച കൊണ്ട് 717.50 കോടി രൂപ ആഗോള ഗ്രോസ് കലക്ഷനിൽ നേടി. അധികം വൈകാതെ തന്നെ 1000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 50 കോടി രൂപ നേടുമെന്നാണ് കരുതുന്നത്. ബോളിവുഡിലെയും തെലുങ്കിലെയും വമ്പൻമാരുടെ കളക്ഷനെ കാന്താര മറി കടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്‌മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്.

Content Highlight: Lokah for Malayalam, Kantara for Kannada; when will Tamil get it?