അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചെങ്കിലും മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് മെസിയും ഇന്റര്‍ മയാമിയും അടുത്ത മത്സരത്തിനിറങ്ങുന്നത്. ചിക്കാഗോ എഫ്.സിയാണ് മയാമിയുടെ എതിരാളികള്‍.

ഫുട്‌ബോളില്‍ ഓരോ മത്സരത്തിലും പല റെക്കോഡുകളും തിരുത്തിയെഴുതി മുന്നേറുന്ന മെസിക്ക് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മറ്റൊരു നേട്ടവും കൈവരിക്കാനുള്ള അവസരമുണ്ട്. അഞ്ച് ഫ്രീ കിക്ക് ഗോളുകള്‍ കൂടി മെസിയുടെ കാലുകളില്‍ നിന്നും പിറവിയെടുത്താല്‍ മെസിക്ക് ചരിത്രനേട്ടം സ്വന്തമാക്കാന്‍ സാധിക്കും.

ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് മെസിയുടെ മുന്നിലുള്ളത്. നിലവില്‍ ഈ നേട്ടത്തില്‍ ബ്രസീല്‍ ഇതിഹാസം ജെയര്‍ റോസ പിന്റോയ്ക്കൊപ്പം രണ്ടാം സ്ഥാനത്താണ് മെസി. അഞ്ച് ഫ്രീ കിക്ക് ഗോളുകള്‍ കൂടി എതിരാളികളുടെ ഈ പട്ടികയില്‍ ഒന്നാമനാവാന്‍ അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ സാധിക്കും.

ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോള്‍ നേടിയ താരങ്ങള്‍

മാര്‍സെലിനോ കരിയോക (ബ്രസീല്‍) – 78

ലയണല്‍ മെസി (അര്‍ജന്റീന) – 74

ജെയര്‍ റോസ പിന്റോ (ബ്രസീല്‍) – 74

റോബര്‍ട്ടോ ഡിനാമൈറ്റ് (ബ്രസീല്‍) – 73

ജൂനിഞ്ഞോ പെര്‍നാംബുക്കാനോ (ബ്രസീല്‍) – 72

എം.എല്‍.എസില്‍ മോണ്‍ട്രിയലിനെതിരെയുള്ള മത്സരത്തില്‍ മെസി നേടിയ രണ്ട് ഫ്രീ കിക്ക് ഗോള്‍ നേടി തിളങ്ങിയിരുന്നു. മത്സരത്തില്‍ നാല് ഗോളുകള്‍ക്കായിരുന്നു മെസി നേടിയിരുന്നത്.

നിലവില്‍ ഫുട്ബോളില്‍ 927 ഗോളുകള്‍ നേടിയാണ് മെസിയുടെ കുതിപ്പ്. 73 ഗോളുകള്‍ കൂടി നേടിയാല്‍ ആയിരം ഗോളുകളെന്ന നാഴികക്കല്ലിലേക്കും മെസിക്ക് നടന്നുകയറാന്‍ സാധിക്കും.

അതേസമയം നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 23 മത്സരങ്ങളില്‍ നിന്നും 12 വിജയവും ഏഴ് സമനിലയും നാല് തോല്‍വിയും അടക്കം 43 പോയിന്റാണ് മയാമിക്കുള്ളത്.

 

Content Highlight: Lionel Messi need five free kick goals to create a historical achievement in football