2026 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് പരിക്ക്. മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയക്കെതിരെയുള്ള മത്സരത്തിലാണ് ഇന്റര്‍ മയാമി താരമായ മെസിക്ക് പരിക്കേറ്റത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരിക്കേറ്റ മെസി സ്വയം കളം വിടുകയായിരുന്നു.
ഇടത് കാലിന് പരിക്കേറ്റ മെസി പകരക്കാരനെ ഇറക്കാന്‍ പരിശീലകനോട് ആവശ്യപ്പെടുകയായിരുന്നു. മാറ്റിയോ സില്‍വെറ്റിയാണ് മെസിയുടെ പകരക്കാരനായി ഇറങ്ങിയത്. മെസിയുടെ പരിക്കിന്റെ അപ്‌ഡേറ്റുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ലോകകപ്പ് തുടങ്ങാനിരിക്കെ അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. താരത്തിന്റെ പരിക്ക് ആരാധകര്‍ക്കിടയിലും കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
😳 Lionel Messi — with his shorts rolled up — walked straight to the locker room after being subbed off in the 73rd minute.
An apparent injury for the superstar on the cusp of Argentina’s World Cup title defense?#InterMiamiCF #Messi pic.twitter.com/TSeKOsAhQ4
— Franco Panizo (@FrancoPanizo) May 25, 2026



