മലയാള സിനിമക്ക് വേറിട്ടൊരു രൂപം നൽകാൻ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തിൽ വരെ ലിജോയുടെ സിനിമകൾ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിളങ്ങിയിട്ടുമുണ്ട്.
കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാൻഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയിൽ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്ത നന്പകൾ നേരത്ത് മയക്ക് എന്ന ചിത്രം വലിയ റീത്തുയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു.
ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയുടെ കണ്ഠമൊന്ന് ഇടറിയാലോ കണ്ണൊന്ന് നിറഞ്ഞാലോ കാണുന്നവരുടെയും കണ്ണ് നിറയുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. മഹാനായ നടനാണ് മമ്മൂട്ടിയെന്നും മമ്മൂട്ടിയോടൊപ്പം നന്പകൾ നേരത്ത് മയക്കം എന്ന ചിത്രം ചെയ്തത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മമ്മൂക്കയുടെ കണ്ഠമൊന്ന് ഇടറിയാൽ, മമ്മൂക്കയുടെ കണ്ണൊന്ന് നിറഞ്ഞാൽ നമ്മുടെ കണ്ണും നിറയും. അത്രയും മഹാനായ നടനാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം നന്പകൾ നേരത്ത് മയക്കം എന്ന ചിത്രം ചെയ്തത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്,’ ലിജോ ലോസ് പെല്ലിശ്ശേരി പറയുന്നു.
തന്റെ ഡബ്ബിൾ ബാരൽ എന്ന സിനിമയെ കുറിച്ചും ലിജോ സംസാരിച്ചു. കോമിക്ക് വായിക്കുമ്പോഴുള്ള അനുഭവം സിനിമയാക്കാനാണ് ഡബ്ബിൾ ബാരലിലൂടെ താൻ ശ്രമിച്ചതെന്നും എന്നാൽ അത് വിചാരിച്ച പോലെ വർക്കായില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. താൻ ഉദ്ദേശിച്ചതിൽ നിന്ന് ഏറെ മാറിപ്പോയ സിനിമയാണ് അതെന്നും മനസിൽ കാണുന്നത് അതേപോലെ സ്ക്രീനിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാലല്ലേ സിനിമ നന്നാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കോമിക്കുകളിലനുഭവപ്പെടുന്ന അന്തരീക്ഷത്തിൽ സിനിമയുണ്ടാക്കിയാൽ എങ്ങനെയിരിക്കുമെന്ന ആകാംക്ഷയിൽ നിന്നാണ് ഡബ്ബിൾ ബാരൽ പിറന്നത്. എന്നാൽ, ആ സിനിമയും ഉണ്ടായിവന്നപ്പോൾ ഞാനുദ്ദേശിച്ചതിൽ നിന്ന് ഏറെ മാറിപ്പോയി. മനസിൽ കാണുന്നത് അതേപോലെ സ്ക്രീനിലേക്ക് കൊണ്ടുവന്നാലേ സിനിമ ശരിയാവൂ,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.