എഡിറ്റര്‍
എഡിറ്റര്‍
‘ഒന്നുമറിയാതെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് സല്ലു’; പിന്നില്‍ നിന്നും സല്‍മാന് എട്ടിന്റെ പണി കൊടുത്ത് കത്രീന; ചിരിയടക്കാനാകാതെ കൊച്ചി, വീഡിയോ
എഡിറ്റര്‍
Saturday 18th November 2017 11:41am

കൊച്ചി: ഒരുകാലത്ത് ബോളിവുഡിന്റെ ഇഷ്ട പ്രണയ ജോഡികളായിരുന്നു സല്‍മാന്‍ ഖാനും കത്രീനാ കൈഫും. പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞെങ്കിലും അവര്‍ക്കിടയിലെ സൗഹൃദം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇന്നലെ നടന്ന ഐ.എസ്.എല്‍ ഉദ്ഘാടന ചടങ്ങില്‍ ഇരുവരും ഡാന്‍സ് ചെയ്യുകയും ചെയ്തിരുന്നു.

സാധാരണ സല്‍മാന്‍ ഖാന്‍ എവിടെയെങ്കിലും വന്നാല്‍ പിന്നെ ആ വേദി പിന്നെ ഒറ്റയടിക്ക് കയ്യിലെടുക്കുന്നതാണ് രീതി. എന്നാല്‍ ഇന്നലെ ആ പതിവു തെറ്റി. അവസാന നിമിഷത്തിലെ ഒറ്റ പ്രകടനം കൊണ്ട് സല്‍മാനെ കടത്തി വെട്ടി കത്രീന. പ്രകടനമെന്ന് പറഞ്ഞാല്‍ വേദിയിലെ നൃത്തമല്ല, വേദിയ്ക്ക് പുറത്തെ പ്രകടനം കൊണ്ടായിരുന്നു കത്രീന കൊച്ചിയുടെ കയ്യടി നേടിയത്.

നൃത്താവതരണത്തിന് ശേഷം ഗ്രൗണ്ടിലൂടെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് ഇരുവരും നടന്നിരുന്നു. സല്‍മാനായിരുന്നു മുന്നില്‍. പിന്നിലായി കത്രീനയും. ആര്‍പ്പുവിളിക്കുന്ന ഗ്യാലറിയെ സല്‍മാന്‍ കൈ വീശി അഭിവാദ്യം ചെയ്യുന്നതിനിടെ പിന്നില്‍ നടന്നിരുന്ന കത്രീന സല്‍മാനെ അനുകരിക്കുകയായിരുന്നു.


Also Read: ‘എന്നെ ഇങ്ങനെ അവര്‍ ഒരിക്കലും കണ്ടിട്ടില്ല’; കമന്ററി പറയാന്‍ എത്തിയ നെഹ്‌റാജിയെ കണ്ട് പൊട്ടിച്ചിരിച്ച് ഇന്ത്യന്‍ താരങ്ങള്‍


സല്‍മാന്റെ പ്രസിദ്ധമായ മസില്‍ പിടിച്ചുള്ള നടത്തത്തെ കളിയാക്കുന്നതായിരുന്നു കത്രീനയുടെ അനുകരണം. കത്രീനയുടെ മിമിക്രി കണ്ട് ഗ്യാലറി ചിരിക്കുമ്പോഴും അതൊന്നു മറിയാതെ സല്‍മാന്‍ നടന്ന് മുന്നേറുകയായിരുന്നു. വീഡിയോ കത്രീന തന്നെയാണ് പുറത്തു വിട്ടതും.

ഐ.എസ്.എല്ലിന്റെ നാലാം പൂരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സല്‍മാനും കത്രീനയ്ക്കും പുറമെ ബ്ലാസ്റ്റേഴ്‌സ് ഉടമയായ സച്ചിനും മമ്മൂട്ടിയും നിതാ അംബാനിയും പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം നടന്ന ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സും എ.ടി.കെയുമാണ് ഏറ്റുമുട്ടിയത്. ഗോള്‍ രഹിത സമനിലയായിരുന്നു മത്സരഫലം.

Advertisement