'എന്നെ ഇങ്ങനെ അവര്‍ ഒരിക്കലും കണ്ടിട്ടില്ല'; കമന്ററി പറയാന്‍ എത്തിയ നെഹ്‌റാജിയെ കണ്ട് പൊട്ടിച്ചിരിച്ച് ഇന്ത്യന്‍ താരങ്ങള്‍
Daily News
'എന്നെ ഇങ്ങനെ അവര്‍ ഒരിക്കലും കണ്ടിട്ടില്ല'; കമന്ററി പറയാന്‍ എത്തിയ നെഹ്‌റാജിയെ കണ്ട് പൊട്ടിച്ചിരിച്ച് ഇന്ത്യന്‍ താരങ്ങള്‍
ന്യൂസ് ഡെസ്‌ക്
Saturday, 18th November 2017, 10:52 am

കൊല്‍ക്കത്ത: 18 വര്‍ഷത്തെ കരിയറിന് വിരാമമിട്ട പേസര്‍ ആശിഷ് നെഹ്‌റ പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കമന്ററിയിലാണ് പ്രായം തളര്‍ത്താത്ത പോരാളി ഒരു കൈ നോക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നടന്നു കൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലാണ് നെഹ്‌റയുടെ കമന്ററി.

വിരമിച്ചതിന് തൊട്ടു പിന്നാലെ നെഹ്‌റയെ ഈഡന്‍ ഗാര്‍ഡനില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് താരങ്ങളും കായിക ലോകവും. കമന്ററി പറയാനാണ് വന്നതെങ്കിലും തന്റെ സുഹൃത്തുക്കളെ കാണാനും സംസാരിക്കാനുമൊന്നും നെഹ്‌റാജി മറന്നില്ല. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു.


Also Read: ‘സാധാരണ ഹിന്ദി, തമിഴ് ചിത്രങ്ങള്‍ കാണുന്നതു പോലെ ഈ ചിത്രം കാണരുത്’; പ്രണവിന്റെ ആദിയെ കുറിച്ച് സംവിധായകന്‍ ജിത്തു ജോസഫ്


പ്രിയ സുഹൃത്തിനെ വീണ്ടും കാണാന്‍ സാധിച്ചതിനേക്കാള്‍ താരങ്ങളെ ആകര്‍ഷിച്ചത് നെഹ്‌റയുടെ സ്യൂട്ടായിരുന്നു എന്നതാണ് രസകരം. തന്റെ വേഷം കണ്ട് മറ്റുള്ളവര്‍ പൊട്ടിച്ചിരിച്ചു എന്നാണ് നെഹ്‌റാജി പറയുന്നത്. താരങ്ങളുമായി എന്താണ് ചര്‍ച്ച ചെയ്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നെഹ്‌റ തന്റെ പുതിയ ഗെറ്റപ്പിനോടുള്ള സുഹൃത്തുക്കളുടെ പ്രതികരണത്തെ കുറിച്ച് മനസു തുറന്നത്.

” ഇതിന് ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ ക്യാമറയില്‍ വന്നതും അവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. കാരണം എന്റെ കോട്ടായിരുന്നു. എന്നെ ഇതുപോലെ അവര്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ. അതുകൊണ്ടാണ് ഞാന്‍ അവര്‍ക്ക് അരികിലേക്ക് പോയത്.” നെഹ്‌റ പറയുന്നു.