വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. വൻ ഹൈപ്പിലെത്തിയ ചിത്രം തിയേറ്ററിൽ വൻ വിജയം സ്വന്തമാക്കുകയും ചെയ്തു. വിജയ്‌ക്കൊപ്പം തൃഷയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. വൻ ഹൈപ്പിലെത്തിയ ചിത്രം തിയേറ്ററിൽ വൻ വിജയം സ്വന്തമാക്കുകയും ചെയ്തു. വിജയ്‌ക്കൊപ്പം തൃഷയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രമിറങ്ങി രണ്ടാം വർഷമാകുന്നത് പ്രമാണിച്ച് സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനൽ വഴിയാണ് മേക്കിങ് വീഡിയോ പുറത്ത് വിട്ടത്.

വിജയ്‌ക്കൊപ്പം മറ്റ് അഭിനേതാക്കളെയും മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോയുടെ അവസാനം ഒരു ടീസറും പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയിലെ ഒരു ഷോട്ടിൽ റോളെക്‌സ് എന്നെഴുതിയിരിക്കുന്ന ലോറിയും സൂര്യയുടെ ചിത്രവും കാണാൻ സാധിക്കും. 0.9 സെക്കന്റിലാണ് റോളക്‌സ് എന്നെഴുതിയ ലോറി കാണിക്കുന്നത്.
ലിയോയിനെയും റോളക്‌സിനെയും ഒരു സിനിമയിൽ കൊണ്ടുവരണമെന്ന ആവശ്യവും ആരാധകർ പ്രകടിപ്പിച്ചിട്ടിട്ടുണ്ട്.

2023ൽ പുറത്തിറക്കിയ ചിത്രമാണ് ലിയോ. വിജയ്, തൃഷ എന്നിവർക്കൊപ്പം സഞ്ജയ് ദത്ത്, അർജുൻ സർജ, മാത്യൂ തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമാണ് ലിയോ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ സംഗീത സംവിധാനം.
Content Highlight: Has it been two years since Leo came out? The makers have released a making-of video