അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസം ലയണല്‍ മെസി. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അര്‍ജന്റൈന്‍ നായകന്‍ പടിയിറങ്ങുന്നത്. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അര്‍ജന്റീനയുടെ ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ പടുത്തുയര്‍ത്തിയാണ് മെസി അര്‍ജന്റൈന്‍ ജേഴ്‌സി അഴിച്ചുവെച്ചത്.
2022ലെ ലോകകപ്പില്‍ ഐതിഹാസിക വിജയം നേടാനും ആദ്യമായി ലോക കീരീടം ഉയര്‍ത്താനും മെസിക്ക് സാധിച്ചു. അര്‍ജന്റീനയ്ക്കായി 207 മത്സരത്തില്‍ നിന്ന് 125 ഗോളുകള്‍ നേടാന്‍ മെസിക്ക് സാധിച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. 2026ലെ ലോകകപ്പ് സ്‌പെയ്‌നിനോട് പരാജയപ്പെട്ടെങ്കിലും ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ നല്‍കാന്‍ മെസിക്ക് സാധിച്ചു.
ലോകകപ്പില്‍ പല റെക്കോഡുകളും തിരിത്തിയാണ് മെസി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം നേടി. 21 ഗോളുകളാണ് ഇക്കാലമത്രെയും മെസി ലോകകപ്പില്‍ അടിച്ചുകൂട്ടിയത്.
എണ്ണം പറഞ്ഞ ഒട്ടനവധി റെക്കോഡുകളും മെസിയുടെ പടയോട്ടത്തില്‍ തകര്‍ന്നു വീണിരുന്നു. ഐതിഹാസികമായ തന്റെ ഫുട്‌ബോള്‍ കരിയറില്‍ നിന്ന് എട്ട് ബാലണ്‍ ഡി ഓര്‍ ട്രോഫികള്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ആറ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയും മെസി ഫുട്‌ബോളില്‍ വാഴ്ത്തപ്പെട്ടു.
മാത്രമല്ല ക്ലബ്ബ് ഫുട്‌ബോളിലും മെസി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും മെസി പന്തുതട്ടി.ലയണൽ മെസി
ബാഴ്സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ ഫുട്ബോള്‍ യാത്രയാണ് മെസി നടത്തിയത്. ബാഴ്സലോണക്കായി 778 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.
നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ എം.എല്‍.എസില്‍ മോണ്‍ട്രിയലിനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്റര്‍ മയാമി സ്വന്തമാക്കിയത്. നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് മെസിപ്പട വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസി നേടിയ നാല് ഗോളിന്റെ കരുത്തിലാണ് ഇന്റര്‍ മയാമി വിജയിച്ചുകയറിയത്. രണ്ട് ഫ്രീ കിക്ക് ഗോള്‍ ഉള്‍പ്പെടെയായിരുന്നു മെസിയുടെ ഗോള്‍ വേട്ട.
Content Highlight: Legendary star Lionel Messi retired after a magnificent career in international football