ഫ്രാന്‍സ് മറ്റേതൊരു ടീമിനേക്കാളും മുകളിലാണെന്ന് ഞാന്‍ കരുതുന്നില്ല; വമ്പന്‍ പ്രസ്താവനയുമായി ലാമിന്‍ യമാല്‍
Football
ഫ്രാന്‍സ് മറ്റേതൊരു ടീമിനേക്കാളും മുകളിലാണെന്ന് ഞാന്‍ കരുതുന്നില്ല; വമ്പന്‍ പ്രസ്താവനയുമായി ലാമിന്‍ യമാല്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 1st July 2026, 9:06 pm

2026 ഫിഫ ലോകകപ്പില്‍ സ്വീഡനെതിരെ തകര്‍പ്പന്‍ വിജയമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് പട അടുത്ത റൗണ്ടിലേക്ക് കുതിച്ചത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി മികച്ച പ്രകടനമാണ് ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ കാഴ്ചവെച്ചത്.

ഇതിനിടെ ഫ്രാന്‍സിന്റെ വിജയത്തെക്കുറിച്ച് സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാല്‍ പറഞ്ഞ കാര്യങ്ങളാണ് ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഫ്രാന്‍സ് വളരെ മികച്ച ടീമാണെന്നും എന്നാല്‍ അവര്‍ മറ്റ് ടീമുകളേക്കാള്‍ മുന്നിലല്ലെന്നും ലമാന്‍ യമാല്‍ പറഞ്ഞു. ഈ വര്‍ഷം സ്‌പെയിന്‍ കിരീടം ചൂടുമെന്നാണ് യമാല്‍ വിശ്വസിക്കുന്നത്.

‘ഫ്രാന്‍സ് ഞങ്ങളേക്കാള്‍ മികച്ച ടീമാണെന്ന് ഞാന്‍ കരുതുന്നില്ല. യൂറോയ്ക്കുശേഷം അവര്‍ ഞങ്ങളെ തോല്‍പ്പിച്ചിട്ടില്ല. അതിനാല്‍ അവര്‍ ഞങ്ങളേക്കാള്‍ മികച്ചവരാണെന്ന് പറയാനാകില്ല. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയില്ല. യഥാര്‍ത്ഥ ലോകകപ്പ് ഇനി നോക്കൗട്ട് ഘട്ടത്തിലാണ് തുടങ്ങുന്നത്.

ഫ്രാന്‍സ് മികച്ച ഫോമിലാണ്, മികച്ച കളിക്കാരുമുണ്ട്. പക്ഷേ അവര്‍ മറ്റേതൊരു ടീമിനേക്കാളും മുകളിലാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ലോകകപ്പില്‍ വ്യക്തമായ ഫേവറിറ്റില്ല. ഈ വര്‍ഷം ലോകകപ്പ് ഞങ്ങള്‍ നേടുമെന്നാണ് എന്റെ വിശ്വാസം,’ ലാമിന്‍ യമാല്‍ പറഞ്ഞു.

കേപ് വെര്‍ദെക്കെതിരെ സമനിലയോടെ ലോകകപ്പ് തുടങ്ങിയ സ്‌പെയിന്‍ പിന്നീട് സൗദിക്കെതിരെയും ഉറുറഗ്വേയ്‌ക്കെതിരെയും വിജയം സ്വന്തമാക്കിയാണ് മുന്നേറിയത്. സൗദിക്കെതിരെ എതിരില്ലാത്ത നാലുഗോളിനായിരുന്നു ജയം. ഉറുഗ്വേയെ 1-0ത്തിനും സ്‌പെയ്ന്‍ പരാജയപ്പെടുത്തി. അടുത്ത മത്സരത്തില്‍ സ്‌പെയിന് എതിരാളി ഓസ്ട്രിയയാണ്. ജൂലൈ മൂന്നിന് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടാണ് സ്‌പെയിന്‍ കളിക്കാനിറങ്ങുന്നത്.

Content Highlight: Lamine Yamal Talking About France Football Team

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ