ബാഴ്‌സലോണയക്കായി 50 ഗോള്‍ പൂര്‍ത്തിയാക്കി സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. ലാ ലിഗയില്‍ റയോ വല്ലോകാനോയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഗോളിന് പിന്നാലെയാണ് യമാല്‍ ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ താരം നേടിയിരുന്നു.
മത്സരത്തിന്റെ 21ാം മിനിട്ടിലാണ് യമാലിന്റെ ചരിത്ര ഗോള്‍ പിറവിയെടുത്തത്. മാര്‍ക് ബെര്‍ണാലാണ് ഗോളിന് വഴിയൊരുക്കിയത്.
ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടവും യമാല്‍ സ്വന്തമാക്കി. യൂറോപ്പിലെ ടോപ്പ് 5 ലീഗിന്റെ (പ്രീമിയര്‍ ലീഗ്, ലാ ലിഗ, ബുണ്ടസ് ലീഗ്, ലീഗ് വണ്‍, സീരി എ) ചരിത്രത്തില്‍ 50 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും യമാലിന് സാധിച്ചു.
Lamine Yamal is a mean guy#laligahighlights pic.twitter.com/NbDkjGq17s
— FC Barcelona (@FCBarcelona) August 31, 2026
19 വയസും 49 ദിവസവും പ്രായമുള്ളപ്പോഴാണ് യമാല്‍ 50ാം ഗോള്‍ നേടിയത്. 2023 ഒക്ടോബര്‍ എട്ടിന് ഗ്രനഡയ്‌ക്കെതിരായ ആദ്യ ഗോള്‍ നേട്ടത്തിന് ശേഷം, മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് യമാല്‍ 50ാം ഗോളും വലയിലെത്തിച്ചത്.

ലാമിന്‍ യമാല്‍. Photo: FC Barcelona/x.com
ഈ റെക്കോഡില്‍ റയലിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ ഗോളടിയന്ത്രം എര്‍ലിങ് ഹാലണ്ടിനെയും മറികടന്നാണ് യമാലിന്റെ നേട്ടം എന്നതും ശ്രദ്ധേയമാണ്.
19 വയസും 241 ദിവസവും പ്രായമുള്ളപ്പോഴാണ് എംബാപ്പെ 50 ഗോളെന്ന നേട്ടത്തിലെത്തിയത്. 20 വയസും 196 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഹാലണ്ടിന്റെ പേരില്‍ ഈ റെക്കോഡ് കുറിക്കപ്പെട്ടത്.
മത്സരത്തിന്റെ 90ാം മിനിട്ടില്‍ തന്റെ രണ്ടാം ഗോളും യമാല്‍ സ്വന്തമാക്കിയിരുന്നു.
Starboy is having fun pic.twitter.com/zWj1bNDRYe
— FC Barcelona (@FCBarcelona) August 31, 2026
അതേസമയം, മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളിന് ബാഴ്‌സ വിജയിച്ചിരുന്നു. യമാലിന് പുറമെ റഫീന്യയുടെ ഇരട്ട ഗോള്‍ നേടി. വല്ലെകാനോ താരത്തിന്റെ പിഴവില്‍ ലഭിച്ച സെല്‍ഫ് ഗോളുമാണ് ബാഴ്‌സയുടെ അക്കൗണ്ടില്‍ കയറി.
VICTORY 🔥 pic.twitter.com/1SlehxJiuU
— FC Barcelona (@FCBarcelona) August 31, 2026
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാനും ബാഴ്‌സയ്ക്ക് സാധിച്ചു. മൂന്ന് മത്സരത്തില്‍ മൂന്നിലും ജയിച്ചാണ് ബ്ലൂഗ്രാന ഒന്നാമത് തുടരുന്നത്. മൂന്ന് മത്സരത്തില്‍ നിന്നായി 12 ഗോളുകളാണ് ബാഴ്‌സ എതിരാളികളുടെ വലയിലെത്തിച്ചത് എന്നതും ശ്രദ്ധേയമാണ്.
തോല്‍വിയോടെ റയോ വല്ലെകാനോ 18ാം സ്ഥാനത്തേക്ക് വീണു.
സെപ്റ്റംബര്‍ ആറിനാണ് ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്. വലന്‍സിയയാണ് എതിരാളികള്‍.
Content Highlight: Lamine Yamal becomes the youngest player in the history of Europe’s top five leagues to reach 50 goals
