ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് ആര്‍.ജെ.ഡിയില്‍ നിന്നും പുറത്ത്
national news
ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് ആര്‍.ജെ.ഡിയില്‍ നിന്നും പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th May 2025, 4:42 pm

 

പാട്‌ന: ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിനെ ആര്‍.ജെ.ഡിയില്‍ നിന്നും പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

തേജ് പ്രതാപ് യാദവിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കുടുംബ മൂല്യങ്ങളില്‍ നിന്നും പൊതുമര്യാദയ്ക്കും ഭംഗം വരുത്തിയെന്ന് കാണിച്ചാണ് പുറത്താക്കല്‍.

ഇനി മുതല്‍ തേജ് പ്രതാപിന് പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കുമുണ്ടാവില്ലെന്നും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുമെന്ന് തേജിനെ പുറത്താക്കിക്കൊണ്ട് ലാലു പ്രസാദ് യാദവ് പറഞ്ഞു. തേജ് പ്രതാപിന്റെ പെരുമാറ്റങ്ങള്‍ കുടുംബ മൂല്യങ്ങള്‍ക്കോ പാരമ്പര്യങ്ങള്‍ക്കോ യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

അനുഷ്‌ക യാദവുമായുള്ള തേജ് പ്രതാപ് യാദവിന്റെ ബന്ധം പുറത്തുവന്നതോടെയാണ് പുറത്താക്കലെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു വിവരം അറിയിച്ചത്. യുവതിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

എന്നാല്‍ വിവരം ഫേസ്ബുക്ക് വഴി പുറത്ത് വന്നതിന് കാരണം തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തത് കാരണമാണെന്നും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനായി ഫോട്ടോ എഡിറ്റ് ചെയ്തിട്ടതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

Content Highlight: Lalu Prasad Yadav’s son Tej Pratap quits RJD