രജിനിയെക്കൊണ്ടു പോലും രക്ഷപ്പെടുത്താന്‍ കഴിയാത്ത ലാല്‍ സലാം | Personal Opinion
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

3, വെയ് രാജാ വെയ് എന്നീ സിനിമകള്‍ക്ക് ശേഷം ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ലാല്‍ സലാം. രാക്ഷസന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായ വിഷ്ണു വിശാലും വിക്രാന്തുമാണ് സിനിമയിലെ നായകന്മാര്‍. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 30 വര്‍ഷം മുമ്പേ പറഞ്ഞു തുടങ്ങി പ്രേക്ഷകര്‍ക്ക് മടുത്ത കഥയെ മാറ്റമില്ലാതെ അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍. നായകനായ വിഷ്ണു വിശാലിന്റെയും പഴയകാല കോമഡി നടന്‍ സെന്തിലിന്റെയും തമ്പി രാമയ്യയുടെയും പ്രകടനങ്ങള്‍ മികച്ചു നിന്നു. വിഷ്ണു രംഗസാമിയുടെ ഛായാഗ്രഹണവും, 1993 കാലഘട്ടം പുനര്‍നിര്‍മിച്ച രാമു തങ്കരാജിന്റെ കലസംവിധനവും പ്രശംസ അര്‍ഹിക്കുന്ന ഘടകങ്ങളാണ്. പറഞ്ഞു പഴകിയ കഥയുടെ വികലമായ ആവര്‍ത്തനം മാത്രമായി മാറുന്നുണ്ട് ലാല്‍ സലാം

Content Highlight: Lal Salaam Personal Opinion