കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോളേജില്‍ പഠിക്കുന്ന കാലത്ത് സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റേതായി ഇറങ്ങുന്ന ഒരു പടങ്ങളും വിടാതെ നമ്മള്‍ കാണുമായിരുന്നു. എല്ലാ സിനിമകളും കാണുന്ന ആളായിരുന്നു ഞാന്‍. പ്രത്യേകിച്ചും സത്യേട്ടനും ശ്രീനിയേട്ടനുമുള്ള കോമ്പിനേഷനില്‍ വരുന്ന സിനിമകള്‍.
‘സത്യനെ ഞാന്‍ ഒരു അത്ഭുത ജീവിയെ കാണുന്നത് പോലെ നോക്കി നിന്നിട്ടുണ്ട്’ എന്ന് ശ്രീനിയേട്ടന്‍ എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു. കാരണം തുടര്‍ച്ചയായി അദ്ദേഹത്തിന്റെ പത്ത് സിനിമകളൊക്കെ ഹിറ്റായിരുന്നു.
എന്ത് ചെയ്താലും അതൊക്കെ ഹിറ്റാകുകയായിരുന്നു. ശ്രീനിയേട്ടന്റെ കൂടെ ചെയ്യുന്ന പടങ്ങളും അല്ലാതെയുള്ള പടങ്ങളും വലിയ വിജയമായിരുന്നു.
ടി.പി. ബാലഗോപാലന്‍ എം.എ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ശ്രീധരന്റെ ഒന്നാം തിരുമുറിവ് തുടങ്ങി നിരവധി സിനിമകള്‍ ഉണ്ടായിരുന്നു.
തുടര്‍ച്ചയായി ആ കോമ്പിനേഷനില്‍ സിനിമകളെത്തിയിരുന്നു. ഒരു വര്‍ഷം തന്നെ അവരുടെ മൂന്ന് സിനിമകളൊക്കെ വന്നിരുന്നു. മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കോമ്പോയില്‍ വരുന്ന സിനിമകളൊക്കെ ആളുകള്‍ ഫോളോ ചെയ്തിരുന്നു,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Sreenivasan And Sathyan Anthikkad Movies