മലയാള സിനിമയ്ക്ക് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയ സംവിധായകനാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് മീശമാധവന്‍, അറബിക്കഥ, ക്ലാസ്മേറ്റ്സ് അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്ലെയ്സ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.
ഇപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിയേറ്ററുകളിലെത്തിയ ഷാഹി കബീര്‍ ചിത്രം റോന്ത് നെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. താന്‍ റോന്ത് എന്ന സിനിമ തിയേറ്ററില്‍ പോയി കണ്ടുവെന്നും തനിക്ക് സിനിമ ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. താന്‍ ഡാര്‍ക്ക് സിനിമകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആളല്ലെന്നും എന്നാല്‍ റോന്ത് തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും ലാല്‍ ജോസ് പറഞ്ഞു.
സിനിമ ഇഷ്ടപ്പെട്ടതിന്റെ പ്രധാന കാരണം ദിലീഷ് പോത്തന്റെയും റോഷന്‍ മാത്യുവിന്റെയും പെര്‍ഫോമന്‍സാണെന്നും സിനിമ മനോഹരമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ആളുകളില്‍ മാത്രം ഫോക്കസ് ചെയ്യുന്ന ഒരു സിനിമയാണ് റോന്തെന്നും തനിക്ക് കൂടുതല്‍ ഇഷ്ട്‌പ്പെട്ടത് സിനിമയുടെ തിരക്കഥയാണെന്നും ലാല്‍ ജോസ് പറഞ്ഞു. മഴവില്‍ മനോരമയില്‍ ലൈറ്റ്‌സ് ക്യാമറ ടോക്ക്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റോന്ത് കഴിഞ്ഞാഴ്ച്ച തിയേറ്ററുകളില്‍ എത്തിയിരുന്നു. ഞാന്‍ ഈ സിനിമ തിയേറ്ററില്‍ പോയി കണ്ടു. എനിക്ക് സിനിമ ഭയങ്കര ഇഷ്ടമായി. സാധാരണ അത്തരം ഡാര്‍ക്ക് സിനിമകളുടെയൊന്നും ആളല്ല ഞാന്‍. പക്ഷേ ഈ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമായി.
ഇഷ്ടമായതിന്റെ ഒരു പ്രധാന കാരണം രണ്ട് പേരുടെ പെര്‍ഫോമന്‍സാണ് ദിലീഷ് പോത്തന്റെയും റോഷന്‍ മാത്യുവിന്റെയും പെര്‍ഫോമന്‍സാണ്. ഈ രണ്ടുപേരെ മാത്രം കോണ്‍സണ്‍ട്രേറ്റ് ചെയ്തിട്ടുള്ള ഒരു സിനിമയാണ് ഇത്. അതിമനോഹരമായി എടുത്തിട്ടുണ്ട്. അതില് സ്‌ക്രിപ്റ്റിങ്ങാണ് എനിക്ക് അധികവും ഇഷ്ടമായത്,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal jose talks about Ronth movie