കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
മമ്മൂട്ടി ആയിരുന്നു ഈ സിനിമയില്‍ നായകനായത്. ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചും ഒരു മറവത്തൂര്‍ കനവ് സിനിമയെ കുറിച്ചും പറയുകയാണ് സംവിധായകന്‍.
‘ഞാന്‍ പല സംവിധായകരുടെയും അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിട്ടപ്പോള്‍ ശ്രീനിയേട്ടനുമായി പല കഥകളും ആലോചിച്ചിരുന്നു.
ഇതിനിടയിലാണ് ഉദ്യാനപാലകന്‍ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി ഞാന്‍ പ്രവര്‍ത്തിക്കുന്നത്. മമ്മൂക്ക ആയിരുന്നല്ലോ ആ സിനിമയിലെ നായകന്‍. ഷൂട്ടിങ്ങ് നടന്ന് കൊണ്ടിരിക്കെ ഒരു ദിവസം മമ്മൂക്ക എന്നോട് ‘ശ്രീനിയുമായുള്ള നിങ്ങളുടെ സിനിമാപരിപാടി എന്തായി’യെന്ന് ചോദിച്ചു.
ഞാനപ്പോള്‍ ശ്രീനിയേട്ടനുമായി ചില കഥകളൊക്കെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. വെറുതെ കാഷ്വലായി സംസാരിച്ചതാണ്. ഉടനെ മമ്മൂക്ക എന്നോട് ‘നിന്റെ സിനിമയിലെ നായകന് എന്റെ ഛായയുണ്ടെങ്കില്‍ ഞാന്‍ അഭിനയിക്കാം. ഡേറ്റ് തരാം’ എന്ന് പറഞ്ഞു.
ഞാനൊരു നല്ല സംവിധായകനായി എന്ന നിലയില്‍ പ്രൂവ് ചെയ്തിട്ട് മതി മമ്മൂക്കയുടെ ഡേറ്റ്. ഞാനും ക്യാഷ്വലായി തന്നെ മറുപടി പറഞ്ഞതേയുള്ളു. എന്നാല്‍ മമ്മൂക്ക സംസാരിച്ചത് സീരിയസായിട്ട് തന്നെയായിരുന്നു.
‘നിന്റെ ആദ്യത്തെ സിനിമയില്‍ ഞാന്‍ തന്നെയായിരിക്കും നായകന്‍’ എന്ന് മമ്മൂക്ക പിന്നെയും പറഞ്ഞു. മമ്മൂക്ക റെഡിയായി വന്നതോടെ ആദ്യം തീരുമാനിച്ച ഒരു കഥ മമ്മൂക്കയ്ക്ക് വേണ്ടി മാറ്റങ്ങള്‍ വരുത്തി ശരിയാക്കിയെടുത്തു. എന്റെ ആദ്യ സിനിമ അങ്ങനെ സംഭവിക്കുകയായിരുന്നു. അതായിരുന്നു ഒരു മറവത്തൂര്‍ കനവ്,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Mammootty And Oru Maravathoor Kanavu Movie