കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
പിന്നീട് നിരവധി സിനിമകള്‍ ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ചു. ഇപ്പോള്‍ സംവിധാനത്തിന് പുറമെ അഭിനയിക്കാനും തയ്യാറാണ് അദ്ദേഹം. മലയാളികള്‍ക്ക് കേട്ടാല്‍ ഉടനെ തിരിച്ചറിയുന്ന ശബ്ദത്തിന് ഉടമ കൂടിയാണ് ലാല്‍ ജോസ്.
പലരും അദ്ദേഹത്തെ വളരെ എളുപ്പത്തില്‍ അനുകരിക്കാറുമുണ്ട്. ഇപ്പോള്‍ കലാഭവന്‍ മണി ആദ്യമായി തന്റെ ശബ്ദം അനുകരിച്ചതിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. ഞാന്‍ വിടമാട്ടൈ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1999ലാണ് ഞാന്‍ ആദ്യമായി ദുബൈയിലേക്ക് വരുന്നത്. ഒരു സ്‌റ്റേജ് ഷോയുടെ ഭാഗമായിട്ടായിരുന്നു അന്ന് ഞങ്ങള്‍ ദുബൈയില്‍ വന്നത്. അന്ന് എല്ലാവരും കൂടെ ചേര്‍ന്ന് പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് ബസിലാണ് പോയത്.
ടീം മൊത്തത്തില്‍ ഒരുമിച്ചിട്ട് പോകുന്ന സമയത്ത് കൂടെ കലാഭവന്‍ മണിയും ഉണ്ടായിരുന്നു. യാത്ര രസകരമാക്കാന്‍ വേണ്ടി പലരും മിമിക്രി ചെയ്യുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ മണിയും മിമിക്രി ചെയ്തു.

അന്ന് മണി ബസില്‍ പുതുതായി ചെയ്ത ഐറ്റം ലാല്‍ ജോസിന്റെ ശബ്ദം അനുകരിക്കല്‍ ആയിരുന്നു (ചിരി). പക്ഷെ എന്റെ ശബ്ദം അനുകരിക്കുന്നതിന് മുമ്പ് ആരുടെ ശബ്ദമാണ് ചെയ്യാന്‍ പോകുന്നതെന്ന് അവന്‍ പറഞ്ഞിരുന്നില്ല.
‘ഇത് ആരാണെന്ന് പറയാന്‍ പറ്റുമോ’ എന്ന് ചോദിച്ച ശേഷമാണ് മണി എന്റെ ശബ്ദം അനുകരിച്ചത്. അത് കേട്ടതും എല്ലാവരും കൂട്ടച്ചിരിയായി. അപ്പോഴാണ് എന്റെ ശബ്ദം ഇത്ര വൃത്തികെട്ടതാണെന്നും ഇത്ര ദയനീയമായിട്ടാണ് എന്റെ സംസാരമെന്നും ഞാന്‍ മനസിലാക്കുന്നത് (ചിരി). പക്ഷെ അതിലെ തമാശ അന്ന് നന്നായി എന്‍ജോയ് ചെയ്തിരുന്നു,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About His Voice And Kalabhavan Mani