എൻ്റെ ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ; എന്നാൽ അവർ പിൻമാറുകയായിരുന്നു: ലാൽ ജോസ്
Entertainment
എൻ്റെ ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ; എന്നാൽ അവർ പിൻമാറുകയായിരുന്നു: ലാൽ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th June 2025, 12:24 pm

സംവിധായൻ കമലിൻ്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്.

പിന്നീട് ഒരുപിടി നല്ല സിനിമകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ ഒരു മറവത്തൂർ കനവിനെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്.

തൻ്റെ ആദ്യ സിനിമ ഒരു മറവത്തൂർ കനവ് ആയിരുന്നെന്നും ആ ചിത്രത്തിൽ നായിക ആകേണ്ടയിരുന്നത് മഞ്ജു വാര്യർ ആണെന്നും ലാൽ ജോസ് പറയുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് മഞ്ജു പിൻമാറുകയായിരുന്നെന്നും അങ്ങനെയാണ് ദിവ്യ ഉണ്ണിയിലേക്ക് എത്തിയതെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.

‘എന്റെ ആദ്യ സിനിമയായ ഒരു മറവത്തൂർ കനവിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ ആയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ മഞ്ജു പിന്മാറി. എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയാണെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോൾ സ്വീകരിച്ചു,’ ലാൽ ജോസ് പറയുന്നു.

ഒരു മറവത്തൂർ കനവ്

ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗർ സംവിധാനം നിർവഹിച്ചപ്പോൾ ഗിരീഷ് പുത്തഞ്ചേരിയാണ് ഗാനരചന നിർവച്ചത്. പിന്നണിഗായകനായ ദേവാനന്ദും ഈ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Content Highlight: lal Jose Talking about Divya Unni