പുതുവര്‍ഷത്തില്‍ ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം; പുതിയ ചിത്രത്തിന്റെ പേര് പങ്കുവെച്ച് ലാല്‍ ജോസ്
D Movies
പുതുവര്‍ഷത്തില്‍ ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം; പുതിയ ചിത്രത്തിന്റെ പേര് പങ്കുവെച്ച് ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th December 2020, 9:01 pm

കൊച്ചി: യു.എ.ഇയുടെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടതായി സംവിധായകന്‍ ലാല്‍ ജോസ്. പേരിട്ട വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. മ്യാവൂ എന്നാണ് ചിത്രത്തിന്റെ പേര്.

‘നമ്മുടെ സിനിമയ്ക്ക് പേരിട്ടു: മ്യാവൂ. പുതുവര്‍ഷത്തില്‍ തീയേറ്ററുകള്‍ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ. ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം’, ലാല്‍ ജോസ് ഫേസ്ബുക്കിലെഴുതി

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായി തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മിക്കുന്നത്. റാസല്‍ഖൈമയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്.

ആലുവയിലെ പലചരക്ക് നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും കുടുംബത്തിന്റെയും കഥപറയുന്ന ചിത്രമാണ് മ്യാവു. യാസ്മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇവരെക്കൂടാതെ സലീം കുമാര്‍, ഹരിശ്രീ യൂസുഫ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അറബിക്കഥ, ഡയമണ്ട് നെക്‌ളേസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യു.എ.ഇ പശ്ചാത്തലമാക്കി ലാല്‍ജോസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ബിജുമേനോന്‍ നായകനായെത്തിയ 41 ആണ് ലാല്‍ജോസിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Lal jose Names His Latest Movie