ആരും പേടിക്കെണ്ട ഓടിക്കോ..; മുഴുനീള ഹാസ്യചിത്രവുമായി അര്‍ജുന്‍ അജിത്ത്; ശ്രദ്ധ നേടി 'മാരത്തോണ്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Malayalam Cinema
ആരും പേടിക്കെണ്ട ഓടിക്കോ..; മുഴുനീള ഹാസ്യചിത്രവുമായി അര്‍ജുന്‍ അജിത്ത്; ശ്രദ്ധ നേടി 'മാരത്തോണ്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th December 2020, 7:51 pm

കൊച്ചി: ഷോര്‍ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാരത്തോണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കൂട്ടം പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

പ്രണയവും ത്രില്ലറും കൂടി ചേര്‍ന്ന ചിത്രത്തില്‍ ഒരു നാട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഷോര്‍ട് ഫിലിം ആയി ഒരുക്കിയ ചിത്രം സിനിമയാക്കാന്‍ നിര്‍മ്മാതാവ് സംവിധായകനെ സമീപിക്കുകയായിരുന്നു.

ഷാഡോ ഫോക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനോജ് ആണ് മാരത്തോണ്‍ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ചെയ്യുന്ന ഒരു കൊച്ചു സിനിമ എന്നതിന് മുകളില്‍ മികച്ച മേക്കിംഗ് ക്വാളിറ്റിയുള്ള ഒരു സിനിമയാക്കി മാറ്റാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുള്ളതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് മനസിലാവുന്നത്.

‘ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന ചോദ്യം ചിന്തയും അതില്‍ വരുന്ന അറിയപെടുന്ന അഭിനേതാക്കളെ കുറിച്ചാണ്. താരങ്ങള്‍ ഇല്ലാതെ സിനിമക്ക് ഒരു നിലനില്‍പ്പില്ല എന്നൊരു ചിന്ത പൊതുവില്‍ ഉണ്ട്. എന്നാല്‍ പുതിയ അഭിനേതാക്കളായാലും പ്രേക്ഷകര്‍ക്കിഷ്ടപെടുന്ന കഥയും അവരെ വിരസതയില്ലാതെ കാണുവാന്‍ പ്രേരിപ്പിക്കുന്ന മേക്കിംഗും ഉണ്ടെങ്കില്‍ ഏതു സിനിമയും നമ്മള്‍ പ്രതീക്ഷിക്കുന്ന റിസള്‍ട്ട് തരും’ എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ അര്‍ജുന്‍ അജിത്ത് പറയുന്നത്.

ആര്‍.ആര്‍ വിഷ്ണുവാണ് ഛായാഗ്രഹണം, ബിബിന്‍ അശോക് ആണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് അഖില്‍ എ.ആര്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Arjun Ajith with a full-length comedy Movie; Malayalam news movie ‘Marathon’ first look poster that got attention