അഭിനയം, സംവിധാനം, നിർമാണം എന്നീ നിലകളിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് പൃഥ്വിരാജ്. ഇപ്പോൾ സംവിധായകൻ ലാൽ ജോസിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
അഭിനയം, സംവിധാനം, നിർമാണം എന്നീ നിലകളിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് പൃഥ്വിരാജ്. ഇപ്പോൾ സംവിധായകൻ ലാൽ ജോസിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
തന്നിലും തൻ്റെ സഹോദരനിലും ഒരു നടനുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് ലാൽ ജോസിൻ്റെ സിനിമയിലൂടെയാണെന്നും സിനിമ ചെയ്യണം എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞാല്‍ അതിന്റെ വിഷയമോ കഥയോ ഒന്നും ചോദിക്കാതെ താന്‍ ചെയ്യുമെന്നും പൃഥ്വിരാജ് പറയുന്നു.
സിനിമക്ക് പുറത്ത് നിന്നും തനിക്ക് പേഴ്‌സണല്‍, പ്രൊഫഷണല്‍ ഇഷ്യൂ ഉണ്ടായാല്‍ പാതിരാത്രിയിലും വിളിച്ചുണര്‍ത്തി കാര്യം പറയുന്ന ഒരാളാണ് ലാല്‍ ജോസെന്നും പൃഥ്വിരാജ് പറഞ്ഞു.

prithviraj, ajith
സിനിമക്ക് പുറത്ത് സമയം ചിലവഴിക്കുന്ന അപൂര്‍വം ചില സുഹൃത്തുകളില്‍ ഒരാളാണ് ലാല്‍ ജോസെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
മഴവില്‍ മനോരമയിലെ കഥ ഇതുവരെ എന്ന പരിപാടിയിലാണ് സംവിധായകന്‍ ലാല്‍ ജോസിനെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുകയാണ്.

‘എന്നില്‍ ഒരു നടനുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് ലാലേട്ടന്റെ സിനിമയിലൂടെയാണ്. എന്റെ ചേട്ടനില്‍ വളരെ നല്ല നടനുണ്ടെന്ന് കേരളം തിരിച്ചറിഞ്ഞത് ലാലേട്ടന്റെ സിനിമയൂടെയാണ്.
എനിക്കൊരു സിനിമ ചെയ്യണം എന്ന് വിളിച്ചുപറഞ്ഞാല്‍ അതിന്റെ വിഷയമോ കഥയോ ഒന്നും ചോദിക്കാതെ ഞാന്‍ ചെയ്യാം എന്ന് തിരിച്ചുപറയുന്ന വളരെ ചുരുക്കം ചില സംവിധായകരില്‍ ഒരാളായിരിക്കും ലാലേട്ടന്‍.
പക്ഷെ, സിനിമക്ക് പുറത്ത് എനിക്കെന്തെങ്കിലും ഒരു പേഴ്‌സണല്‍, പ്രൊഫഷണല്‍ ഇഷ്യൂ ഉണ്ടായാലും ഏത് പാതിരാത്രിയിലും ഞാന്‍ വിളിച്ചുണര്‍ത്തി പറയുന്ന ഒരാളാണ്.
സിനിമക്ക് പുറത്ത് സമയം ചിലവഴിക്കുന്ന വളരെ അപൂര്‍വം ചില സുഹൃത്തുകളില്‍ ഒരാളാണ് അദ്ദേഹം. പല കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്ന മൂത്ത ജേഷ്ഠനാണ് ലാല്‍ ജോസ്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Lal Jose is one of the rare friends who spends time outside of cinema: Prithviraj