ലക്ഷദ്വീപില്‍ കൂട്ടപിരിച്ചുവിടല്‍
Lakshadweep
ലക്ഷദ്വീപില്‍ കൂട്ടപിരിച്ചുവിടല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd July 2021, 9:39 pm

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹനടപടികള്‍ തുടരുന്നു. 151 താല്‍ക്കാലിക ജീവനക്കാരെ ദ്വീപില്‍ പിരിച്ചുവിട്ടു.

കായിക-ടൂറിസം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞാണ് പിരിച്ചുവിടല്‍.

അതേസമയം ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എം.പിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം രംഗത്തെത്തി. എം.പിമാരുടെ സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.

എം.പിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്‌പോണ്‍സര്‍ ഹാജരാക്കണം. അത് മജിസ്‌ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശം.

കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷയാണ് കളക്ടര്‍ നിരസിച്ചത്. ഹൈബി ഈഡനും ടി.എന്‍. പ്രതാപനുമായിരുന്നു അപേക്ഷ നല്‍കിയത്. എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ലക്ഷദ്വീപ് കളക്ടര്‍ ആരോപിച്ചു.

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി ഇടത് എം.പിമാരും നേരത്തെ കത്ത് നല്‍കിയിരുന്നു.

ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ നേരിട്ട് കാണാനും കാര്യങ്ങള്‍ മനസിലാക്കാനുമാണ് സന്ദര്‍ശനാനുമതി തേടിയിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lakshadweep Administration Employee Dismissal