എന്നാല്‍ സ്ത്രീ സംവിധായകര്‍ക്ക് ഒരിക്കലും ഭൂരിഭാഗം വരുന്ന മാസ് സിനിമാപ്രേമികളെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലന്ന് പരക്കെ വിമര്‍ശനമുണ്ട്. ക്ലാസ് സിനിമകള്‍, സ്ത്രീപക്ഷ സിനിമകള്‍ മാത്രമേ ഇവര്‍ക്ക് ഒരുക്കാനാകുള്ളൂ എ്ന്നാണ് പൊതുധാരണ. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഫറ ഖാന്‍ ഈ ധാരണ പൊളിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വര്‍ഷം രണ്ട് സ്ത്രീ സംവിധായകര്‍ രണ്ട് ഇന്‍ഡസ്ട്രിയിലെ പ്രേക്ഷകരെ പ്രതീക്ഷ തന്ന് നിരാശരാക്കിയിരിക്കുകയാണ്. തമിഴില്‍ സുധ കൊങ്കരയും കന്നഡയില്‍ ഗീതു മോഹന്‍ദാസുമാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. പരാശക്തിയിലൂടെ സുധയും ടോക്‌സിക്കിലൂടെ ഗീതുവുമാണ് പ്രേക്ഷകരെ നിരാശയുടെ പടുകുഴിയിലാക്കിയത്.
തമിഴ്‌നാട്ടിലെ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ സംസാരിച്ച പരാശക്തി റിലീസിന് മുമ്പ് വാനോളം പ്രതീക്ഷ നല്‍കിയിരുന്നു. സൂര്യയെ നായകനാക്കി അനൗണ്‍സ് ചെയ്ത ചിത്രം പിന്നീട് ശിവകാര്‍ത്തികേയനിലേക്കെത്തുകയായിരുന്നു. നല്ല തീമായിരുന്നിട്ടും ശക്തമായ തിരക്കഥയില്ലാത്തത് പരാശക്തിക്ക് തിരിച്ചടിയായി. ബജറ്റ് പോലും തിരിച്ചുപിടിക്കാതെയാണ് പരാശക്തി കളംവിട്ടത്.
കെ.ജി.എഫിന് ശേഷം പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് അണിയിച്ചൊരുക്കിയ ചിത്രമാണ് ടോക്‌സിക്. മൂന്ന് വര്‍ഷത്തോളം സമയമെടുത്ത് ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ്. ആദ്യ വീക്കെന്‍ഡില്‍ തന്നെ വാഷൗട്ടിന്റെ വക്കിലെത്തിയിരിക്കുകയാണ് 600 കോടിയുടെ ടോക്‌സിക്.
എല്ലായ്‌പ്പോഴും പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെ മാത്രം ഒരുങ്ങുന്ന മാസ് സിനിമകള്‍ കണ്ടുശീലിച്ച പ്രേക്ഷകരുടെ മുന്നിലേക്ക് സ്ത്രീകള്‍ അവരുടെ കാഴ്ചപ്പാടിലുള്ള മാസ് സിനിമകള്‍ നീട്ടുന്നത് ധീരമായ പരീക്ഷണമാണ്. എന്നാല്‍ വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഇത്തരം സിനിമകള്‍ പലപ്പോഴും മറ്റ് സ്ത്രീ സംവിധായകര്‍ക്ക് ബാധ്യതയായേക്കും. ടോക്സിക്കുംപരാശക്തിയും പരാജയമാകുമ്പോള്‍ ഭാവിയില്‍ സാധാരണ ബജറ്റില്‍ പോലും സ്ത്രീ സംവിധായകര്‍ക്ക് അവസരം നല്‍കാന്‍ നിര്‍മാതാക്കള്‍ മടിച്ചേക്കുമെന്ന് കരുതുന്നു.
Content Highlight: Lady directors like Sudha Kongara and Geethu Mohandas getting criticisms