ഇത് ഇന്ത്യന്‍ ഫോറസ്റ്റ് ഗമ്പ്: ലാല്‍ സിംഗ് ചദ്ദ ട്രെയ്‌ലര്‍ പുറത്ത്
Entertainment news
ഇത് ഇന്ത്യന്‍ ഫോറസ്റ്റ് ഗമ്പ്: ലാല്‍ സിംഗ് ചദ്ദ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th May 2022, 10:07 pm

ഇന്ത്യന്‍ സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ചദ്ധയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഐ.പി.എല്‍ ഫൈനല്‍ വേദിയില്‍ വെച്ചാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടത് ശേഷം ‘വാക്കം 18 സ്റ്റുഡിയോസ്’ എന്ന യൂട്യുബ് ചാനലിലും ട്രെയ്‌ലര്‍ റീലീസ് ചെയ്തിട്ടുണ്ട്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.
കേരളത്തില്‍ ഷൂട്ട് ചെയ്ത രംഗങ്ങളും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്.

റീലീസ് ചെയ്ത് മിനുട്ടുകള്‍ക്കുളില്‍ തന്നെ ട്രെയ്‌ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായി കഴിഞ്ഞു.

1994 ല്‍ ടോം ഹാങ്ക്സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ദ ഒരുങ്ങുന്നത്. 2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ദയുടെയും സംവിധായകന്‍.  ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ. കരീന കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  2018 ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വന്തമാക്കിയത്.

Contnt Highlights :  Laal Singh Chaddha Movie Trailer Released