യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡാണ് റയല്‍ മഡ്രിഡ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്വന്തമാക്കിയത്. റോമക്കെതിരായ മത്സരത്തില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 27 വയസും 298 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.

ഇതിഹാസം ലയണല്‍ മെസിയുടെ റെക്കോഡ് വെട്ടിയാണ് എംബാപ്പെ ഈ നേട്ടത്തില്‍ മുന്നേറിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ 28 വയസും 84 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി ഈ നേട്ടം കൈവരിച്ചത്.

അതേസമയം റോമയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. സ്റ്റേഡിയോ ഒളിമ്പിക്കോയില് നടന്ന മത്സരത്തില്‍ റോമയുടെ മൂന്ന് ഗോളുകള്‍ക്കെതിരെ നാല് ഗോളുകള്‍ സ്വന്തമാക്കിയാണ് ലോസ് ബ്ലാങ്കോസ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് റോമയായിരുന്നു. 20ാം മിനിട്ടില്‍ മാര്‍ട്ടന്‍ ഡി റൂണ്‍ ആണ് റയല്‍നെതിരെ നിറയൊഴിച്ചത്. എന്നാല്‍ 25ാം മിനിട്ടില്‍ മറുപടി ഗോള്‍ അടിച്ച് കിലിയന്‍ എംബാപ്പെ റയലിന് വേണ്ടി മികച്ച തുടക്കം നല്‍കി. ആദ്യ പകുതിക്ക് ശേഷം 51ാം മിനിട്ടിലും 57ാം മിനിട്ടിലും ഇരട്ട ഗോള്‍ നേടിയ ഡോണിയല്‍ മാലനിലൂടെ റോമ ലീഡ് നേടി.

പിന്നീടങ്ങോട്ട് കളം നിറഞ്ഞ് ആടുകയായിരുന്നു റയല്‍. 83ാം മിനിട്ടില്‍ കാര്‍ലോസ് എസ്പിയുടെ ഗോളിന് പിന്നാലെ 85ാം മിനിട്ടില്‍ എന്‍ട്രികും റയലിന് വേണ്ടി ഗോള്‍ അടിച്ചു. പിന്നീട് 90ാം മിനിട്ടില്‍ അന്റോണിയോ റൂഡിഗറിലൂടെ റയല്‍ വിജയവും നേടി.

മത്സരത്തില്‍ റയലിന്റെ ഭാഗത്തുനിന്ന് 16 ഷോട്ടുകളായിരുന്നു റോമയ്‌ക്കെതിരെ പായിച്ചത്. അതില്‍ ഏഴെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉന്നം വെക്കാക്കും റയലിന് കഴിഞ്ഞു. റോമ 14 ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും എട്ട് ടാര്‍ഗറ്റ് ഷോട്ടുകള്‍ അടിക്കാന്‍ സാധിച്ചിരുന്നു. ഒക്ടോബര്‍ 19ന് സിവിയ്യയോടാണ് ഇനി റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. അതേസമയം റോമയുടെ അടുത്ത മത്സരം ഒക്ടോബര്‍ 18ന് ജനോവയോടാണ്.

Content Highlight: Kylian Mbappe Surpass Lionel Messi In UEFA Champions League Record