ഇവന്‍ സാക്ഷാല്‍ റൊണാള്‍ഡോയുടെ പിന്‍ഗാമിതന്നെ; തകര്‍പ്പന്‍ നേട്ടത്തില്‍ ഫ്രാന്‍സിന്റെ ചീറ്റപ്പുലി!
Sports News
ഇവന്‍ സാക്ഷാല്‍ റൊണാള്‍ഡോയുടെ പിന്‍ഗാമിതന്നെ; തകര്‍പ്പന്‍ നേട്ടത്തില്‍ ഫ്രാന്‍സിന്റെ ചീറ്റപ്പുലി!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th May 2025, 11:17 am

ലാ ലിഗയില്‍ കഴിഞ്ഞ ദിവസം (ഞായര്‍) നടന്ന മത്സരത്തില്‍ സെല്‍റ്റാ വിഗോയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സെന്റിയാഗോ ബെമാബൂവില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ റയലിന് വേണ്ടി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ തകര്‍പ്പന്‍ ഇരട്ട ഗോള്‍ നേടിയിരുന്നു. 39ാം മിനിട്ടിലും 48ാം മിനിട്ടിലുമാണ് കിലിയന്‍ ഗോള്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും എംബാപ്പെക്ക് സാധിച്ചിരിക്കുകയാണ്.

അരങ്ങേറ്റ സീസണില്‍ റയലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ഡ്ര്യിബ്യൂഷന്‍ നല്‍കുന്ന രണ്ടാമത്തെ താരമാകാനാണ് എംബാപ്പെയ്ക്ക് സാധിച്ചത്. റയലിന് വേണ്ടി ഈ നേട്ടം കൈവരിച്ച ആദ്യ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 33 മത്സരങ്ങളില്‍ നിന്നാണ് റോണോ ഈ നേട്ടത്തിലെത്തിയത്.

എട്ട് അസിസ്റ്റും 33 ഗോളും ഉള്‍പ്പെടുന്നതാണ് റോണോയുടെ സംഭാവന. അതേസമയം എംബാപ്പെ 52 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തുന്നത്. 36 ഗോളും അഞ്ച് അസിസ്റ്റുമടങ്ങുന്നതാണ് എംബാപ്പെയുടെ ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍.

മത്സരത്തില്‍ എംബാപ്പെയ്ക്ക് പുറമെ റയലിന് വേണ്ടി ആര്‍ദ ഗുലര്‍ 33ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടി തിളങ്ങിയിരുന്നു. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ സാധിക്കാതെ പോയ സെല്‍റ്റ വിഗോയ്ക്ക് വേണ്ടി ജാവി റോഡ്രിഗസ് 69ാം മിനിട്ടിലും 69ാം മിനിട്ടില്‍ വിലിയോട്ട് സ്വെഡ്‌ബെര്‍ഗ് 76ാം മിനിട്ടിലും ഗോള്‍ നേടി.

എന്നാല്‍ സമനില ഗോള്‍ വിട്ടുനല്‍കാതെ മികച്ച പ്രതിരോധം തീര്‍ത്ത് എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ റയലിന് സാധിച്ചിരുന്നു. മത്സരത്തില്‍ ലക്ഷ്യത്തിലേക്ക് ഉന്നം വെക്കുന്നതിലും പാസിങ്ങിലും റയല്‍ തന്നെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

വിജയത്തോടെ ടൂര്‍ണമെന്റിലെ പോയിന്റ് ടേബിൡ 34 മത്സരങ്ങളില്‍ നിന്ന് 13 വിജയവും ആറ് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ രണ്ടാം സ്ഥാനത്താണ് റയല്‍. എന്നാല്‍ 34 മത്സരങ്ങലില്‍ നിന്ന് 25 വിജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമായി 79 പോയിന്റ് നേടി ബാഴ്‌സലോണയാണ് മുന്നില്‍. റയലിന് 75 പോയിന്റാണ് നേടാന്‍ സാധിച്ചത്.

 

Content Highlight: Kylian Mbappe In Great Record Achievement In Real Madrid