പി.എസ്.ജിയുടെ കിരീടവേട്ടയില്‍ തകര്‍ന്ന് എംബാപ്പെ; ഇത്രയും ഗതികെട്ടവന്‍ വേറാരുണ്ട്!
Football
പി.എസ്.ജിയുടെ കിരീടവേട്ടയില്‍ തകര്‍ന്ന് എംബാപ്പെ; ഇത്രയും ഗതികെട്ടവന്‍ വേറാരുണ്ട്!
ശ്രീരാഗ് പാറക്കല്‍
Sunday, 31st May 2026, 11:54 am

ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തി പി.എസ്.ജി തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. പുസ്‌കാസ് അരീനയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 4-3 എന്ന നിലയില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്.

ആവേശം നിറഞ്ഞ മത്സരത്തില്‍ ഓരോ ഗോള്‍ നേടി സമനിലയിലെത്തിയ ശേഷമാണ് ഇരു ടീമുകളും പെനാല്‍റ്റിയിലേക്ക് കടന്നത്. ആഴ്‌സണലിന് വേണ്ടി അഞ്ചാം മിനിട്ടില്‍ കൈ ഹവേര്‍ട്ടാണ് ഗോള്‍ നേടിയപ്പോള്‍ പി.എസ്.ജിക്ക് വേണ്ടി 64ാം മിനിട്ടില്‍ ഒസ്മാനെ ഡംബലെയാണ് സമനില ഗോള്‍ നേടിയത്.

കഴിഞ്ഞ തവണ (2024-25 സീസണില്‍) ഇന്റര്‍ മിലാനെ തോല്‍പ്പിച്ച് ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ പി.എസ്.ജി ഇത്തവണ കിരീടം നിലനിര്‍ത്തി ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാല്‍ പി.എസ്.ജിയുടെ ഈ വിജയത്തില്‍ തകര്‍ന്നത് മുന്‍ പി.എസ്.ജി സ്റ്റാര്‍ കിലിയന്‍ എംബാപ്പെയായിരുന്നു. 2017ല്‍ പി.എസ്.ജിയില്‍ ജോയിന്‍ ചെയ്ത എംബാപ്പെ 2024ല്‍ റെക്കോഡ് ട്രാന്‍ഫര്‍ തുകയ്ക്ക് ടീം വിടുകയായിരുന്നു. ഒരു ബില്യണിനായിരുന്നു താരത്തിന്റെ കൂടുമാറ്റം. ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളും കിരീടം നേടാന്‍ സാധിക്കാത്തതും പ്രതിഫലത്തുകയുടെ പ്രശ്‌നങ്ങളും ക്ലബ്ബില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

എന്നാല്‍ എംബാപ്പെ മടങ്ങിയ 2024-25 സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പി.എസ്.ജി 5-0നാണ് ഇന്റര്‍ മിലാനെ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

2025-26 സീസണില്‍ കിരീടമോഹങ്ങളും പി.എസ്.ജിക്കെതിരായ പ്രതികാരവും ചെയ്യാനിറങ്ങിയ എംബാപ്പയ്ക്കും റയലിനും അടിതെറ്റി.

ബയേണ്‍ മ്യൂണിക്കിനെതിരെ 6-4ന് പരാജയപ്പെട്ടാണ് റയല്‍ ഇത്തവണ മടങ്ങിയത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിന് ട്രോള്‍ മഴയാണ്. പി.എസ്.ജിയില്‍ നിന്ന് മടങ്ങിയില്ലായിരുന്നുവെങ്കില്‍ എംബാപ്പെ ഇന്ന് രണ്ട് ചരിത്ര കിരീടങ്ങള്‍ക്ക് ചൂടുമായിരുന്നു എന്നാണ് പല ട്രോളുകളും.

Content Highlight: Kylian Mbappe disappointed with PSG’s Champions League win

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ