മലയാള സിനിമയിൽ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. 1997ൽ ഫാസിൽ സംവിധാനം ചെയ്‌ത്‌ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ നടനായാണ് അദ്ദേഹം സിനിമയിലെത്തിയത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിൻ്റെ ചോക്ലേറ്റ് ഹീറോ എന്ന ലേബൽ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിന്നീട് ചോക്ലേറ്റ് ഹീറോ പരിവേഷത്തിൽ നിന്ന് തുടങ്ങി പിന്നീട് വ്യത്യസ്ത‌ങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റേതായ ഒരിടം നേടിയെടുത്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഇപ്പോൾ നടൻ റോഷൻ മാത്യുവിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ.

ഒരു മലയാളം സിനിമ പാൻ ഇന്ത്യൻ ലെവലിലോ അല്ലെങ്കിൽ ഇന്ത്യയിലോ അവതരിപ്പിക്കണമെന്നുണ്ടെങ്കിൽ റോഷൻ്റെ ഡേറ്റ് മേടിക്കണമെന്നും എന്നിട്ട് റോഷനെ കൊണ്ട് തന്നെ സ്ക്രിപ്റ്റ് നരേറ്റ് ചെയ്യിപ്പിക്കണമെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.