എഡിറ്റര്‍
എഡിറ്റര്‍
കുണ്ടറ പീഡനം: കുട്ടിയുടെ മുത്തച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി
എഡിറ്റര്‍
Sunday 19th March 2017 5:19pm

കൊച്ചി: കുണ്ടറ പീഡന കേസിലെ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പീഡനത്തിന് ഇരയായ കുട്ടിയുടെ മുത്തച്ഛന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ സഹോദരിയുടേയും മുത്തശ്ശിയുടേയും മൊഴി നേരത്തേ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ്. പേരക്കുട്ടിയും മകളും മുന്‍പ് പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നാണ് മുത്തശ്ശി മൊഴി നല്‍കിയത്.


Also Read: ഒരു ഹിന്ദുപെണ്‍കുട്ടിക്ക് പകരം 100 മുസ്‌ലീം പെണ്‍കുട്ടികളെ മതംമാറ്റണം; ഇന്ത്യയില്‍ മുസ്‌ലീങ്ങളെ നിരോധിക്കണം; യോഗി ആദിത്യനാഥിന്റെ ചില ക്രൈം റെക്കോഡുകള്‍


കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്. ഇതുവരെ അന്വേഷണസംഘത്തോടു സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും ഇപ്പോള്‍ അനുകൂലമായാണ് പെരുമാറുന്നത്. ഇതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പു വരെയുള്ള ഏതെങ്കിലും സമയത്തു പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

Advertisement