നയന്‍താരയെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇരുവരും ഒന്നിച്ച് നിഴല്‍ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് നയന്‍താര ഇടപെടുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. സൂപ്പര്‍സ്റ്റാര്‍ ഇമേജില്‍ നില്‍ക്കുന്ന താരമാണെങ്കിലും സിനിമയുമായി സഹകരിക്കുന്ന ഒരവസരത്തിലും അത്തരമൊരു ഇടപടല്‍ നയന്‍താരയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിഴല്‍ സിനിമയുടെ സെറ്റില്‍ തുടങ്ങിയ ബന്ധമാണെങ്കിലും വളരെ വേഗത്തില്‍ നയന്‍താരയും തന്റെ കുടുംബവും അടുത്തെന്നും ഡൗണ്‍ ടു എര്‍ത്തായ ഒരു താരത്തെയാണ് നയന്‍താരയില്‍ കണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
തനിനാടന്‍ മലയാളിയായ, സാധാരണക്കാരിയായ ഒരു താരത്തെയാണ് ഞാന്‍ ആ ഇടപെടലുകളിലെല്ലാം കണ്ടത്. യൂണിറ്റിലെ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഡൗണ്‍ ടു എര്‍ത്തായ ഒരു താരത്തെയാണ് ഞാന്‍ അവരില്‍ കണ്ടത്
‘സിനിമയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് നയന്‍താര ഇടപെടുന്നത്. ജോലിയിലുള്ള കൃത്യനിഷ്ഠയും പ്ലാനിങ്ങും അതിശയിപ്പിക്കുന്നതാണ്. ഒരു ദിവസത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി പോകുമ്പോള്‍ അടുത്ത ദിവസം ചിത്രീകരിക്കുന്ന സീനുകളെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ച് മനസിലാക്കും. അതിനനുസരിച്ച് വസ്ത്രവും മേക്കപ്പും ചെയ്താണ് അവര്‍ പിറ്റേദിവസം ലൊക്കേഷനിലെത്തുന്നത്.
കഥാപാത്രത്തിന്റെ ലുക്കും സീനുകളും പൂര്‍ണ്ണതയിലേക്കെത്തിക്കാനുള്ള പ്ലാനിങ്ങും ഹോംവര്‍ക്കും എഫര്‍ട്ടും അവരുടെ ഭാഗത്തുനിന്ന് വലിയതോതില്‍ ലഭിച്ചിരുന്നു. സിനിമക്കൊപ്പം ഇത്തരത്തില്‍ നീങ്ങുന്നത് കൊണ്ടുതന്നെയാകും സൗത്ത് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് അവരിന്നും തിളങ്ങി നില്‍ക്കുന്നത്.
നിഴല്‍ സിനിമയുടെ സെറ്റില്‍ തുടങ്ങിയ ബന്ധമാണെങ്കിലും വളരെ വേഗത്തില്‍ തന്നെ നയന്‍താരയും എന്റെ കുടുംബവും അടുത്തു. എന്നേക്കാള്‍ കൂട്ട് എന്റെ ഭാര്യ പ്രിയയോടായിരുന്നു. വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ ഞങ്ങള്‍ ലൊക്കേഷനില്‍ ഷെയര്‍ ചെയ്തു. തനിനാടന്‍ മലയാളിയായ, സാധാരണക്കാരിയായ ഒരു താരത്തെയാണ് ഞാന്‍ ആ ഇടപെടലുകളിലെല്ലാം കണ്ടത്. യൂണിറ്റിലെ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഡൗണ്‍ ടു എര്‍ത്തായ ഒരു താരത്തെയാണ് ഞാന്‍ അവരില്‍ കണ്ടത്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.