ലോക ചാപ്പ്റ്റര്‍ വണ്‍ ചന്ദ്രയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ചന്തു സലിംകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഈ സിനിമയില്‍ അഭിനയിച്ച ഒരാളോട് തനിക്ക് വ്യക്തിപരമായി ചെറിയ വൈരാഗ്യമുണ്ടെന്ന് തമാശ പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ തുടങ്ങിയത്.
ലോക ചാപ്പ്റ്റര്‍ വണ്‍ ചന്ദ്രയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ചന്തു സലിംകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഈ സിനിമയില്‍ അഭിനയിച്ച ഒരാളോട് തനിക്ക് വ്യക്തിപരമായി ചെറിയ വൈരാഗ്യമുണ്ടെന്ന് തമാശ പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ തുടങ്ങിയത്.
‘എന്റെ സിനിമകള്‍ കണ്ടിട്ട് കൂവിയ ഒരാള്‍ ഇവിടെ ഉണ്ട്. ഈ സിനിമയില്‍ അഭിനയിച്ചിട്ടും ഉണ്ട്. ആ വ്യക്തിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി എന്റെ മുഖത്ത് നോക്കി കയ്യടിക്കടാ എന്ന് പറയണം എന്നൊരു ആഗ്രഹമുണ്ട്. കയ്യടിപ്പിക്കണമെന്നും ആഗ്രഹമുണ്ട്,’ കുഞ്ചാക്കോ ബോബന്‍ തമാശ രൂപേണ പറഞ്ഞു.
ചെറുപ്പത്തില്‍ തനിക്ക് ഇഷ്ടമില്ലാത്ത നടനായിരുന്നു കുഞ്ചാക്കോ ബോബന്‍ എന്ന് ചന്തു മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കല്യാണരാമിനില്‍ നവ്യ നായരെ കുഞ്ചാക്കോ ബോബന്‍ അടിച്ചുകൊണ്ടു പോകുമോ എന്ന് ടെന്‍ഷന്‍ തനിക്ക് ഉണ്ടായിരുന്നുവെന്നും താന്‍ ദിലീപിന്റെ ടീമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമയെ പറ്റിയൊന്നും വലിയ ധാരണയില്ലാത്ത പ്രായത്തില്‍ താന്‍ പല കാര്യങ്ങളും പറയുമ്പോള്‍ അച്ഛന്റെ കയ്യില്‍ നിന്ന് ചീത്ത കേട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുകയുണ്ടായി.
ലോകയില്‍ ചന്തു സലിംകുമാര്‍ ഒരു വ്യത്യസ്ത ഗെറ്റിപ്പിലാണ് വരുന്നതെന്നും അദ്ദേഹത്തെ കുറിച്ചോര്‍ത്ത തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
ലോക ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര
മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ 1: ചന്ദ്ര. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമനിക് അരുണാണ്. കല്യാണി പ്രിയദര്‍ശനും നസ്ലെനുമാണ് ചന്ദ്രയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങുന്നത്. സിനിമയില്‍ ചന്തുവും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു.
Content Highlight: Kunchacko Boban talks about Chandu Salimkumar at the trailer launch of Loka Chapter One Chandra