ഇനി ബിഗ് ബജറ്റ് സിനിമ മാത്രമേ വിജയിക്കുവെന്ന് കരുതിയപ്പോഴാണ് ആ ചെറിയ ചിത്രം വന്ന് വമ്പൻ വിജയമായത്: കുഞ്ചാക്കോ ബോബൻ
Entertainment
ഇനി ബിഗ് ബജറ്റ് സിനിമ മാത്രമേ വിജയിക്കുവെന്ന് കരുതിയപ്പോഴാണ് ആ ചെറിയ ചിത്രം വന്ന് വമ്പൻ വിജയമായത്: കുഞ്ചാക്കോ ബോബൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th June 2024, 8:48 am

അനിയത്തിപ്രാവ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ മലയാളികൾക്കിടയിലേക്ക് പറന്നിറങ്ങിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഒരു സമയത്ത് റൊമാന്റിക് കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന കുഞ്ചാക്കോ ബോബൻ ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ താനൊരു മികച്ച നടനാണെന്ന് തെളിയിച്ച് കൊണ്ടരിക്കുകയാണ്. ജയ്. കെ സംവിധാനം ചെയ്യുന്ന ഗർർർ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

പുതിയകാലത്തെ മലയാള സിനിമയെ കുറിച്ച് പറയുകയാണ് താരം. മറ്റ് ഇൻഡസ്ട്രികൾ മലയാള സിനിമയെ അഭിപ്രായം. അഭിമാനത്തോടെയാണ് ഇപ്പോൾ നോക്കുന്നതെന്നും ഇറങ്ങുന്നതെല്ലാം ഒന്നിനൊന്ന് മികച്ച സിനിമകളാണെന്നും താരം പറയുന്നു. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും കുഞ്ചാക്കോ ബോബൻ സംസാരിച്ചു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഇനിയങ്ങോട്ടു ബിഗ് ബജറ്റ് സിനിമകൾ മാത്രമേ തിയേറ്ററിൽ വിജയം കാണൂ എന്നു കരുതിയ സമയത്താണു പ്രേമലു പോലെ ഒരു കൂട്ടം യുവാക്കളുടെ ചിത്രം വൻ വിജ യമായത്. അതോടെ കോമഡി ചിത്രങ്ങൾക്കാകും ഇനി മാർക്കറ്റ് എന്നു കരുതിയിരുന്നപ്പോഴാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ഴോണറിലെത്തി ഭ്രമയുഗം ഹിറ്റടിച്ചത്.

അതിനു പിന്നാലെ സർവൈവൽ ത്രില്ലർ ഴോണറിലെത്തിയ മഞ്ഞുമ്മൽ ബോയ്‌സും വൻ വിജയമായി. പിന്നാലെ ആടുജീവിതം, ആവേശം, തലവൻ തുടങ്ങി ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളെല്ലാം തിയേറ്ററിൽ വിജയിക്കുന്നതു നമ്മൾ കണ്ടു. മലയാള സിനിമയെ മറ്റ് ഇൻഡ്സ്ട്രിയിൽ ഉള്ളവർ അസൂയയോടെയും ആകാംക്ഷയോടെയും നോക്കിക്കാണുന്ന സമയമാണിപ്പോൾ,’കുഞ്ചാക്കോ ബോബൻ പറയുന്നു.

അതേസമയം എസ്രാ എന്ന ഹൊറർ ചിത്രം ഒരുക്കിയ ജയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗർർർ. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മോജോ എന്നൊരു സിംഹവും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Content Highlight:  Kunchacko Boban Talk About New Era Of Malayalam Cinema